Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഥനോളിൽ ആശങ്ക കത്തുന്നു

text_fields
bookmark_border
മൈലേജില്ല, എൻജിനും പണിമുടക്കുന്നു, എൻജിൻ തകരാറിന് ഇൻഷുറൻസ് ലഭിക്കില്ല
എഥനോളിൽ ആശങ്ക കത്തുന്നു
cancel

തിരുവനന്തപുരം: നിയമാനുസൃതമായ 20 ശതമാനം എഥനോൾ കലർത്തിയ ഇ-20 പെട്രോൾ വാഹനങ്ങളുടെ മൈലേജിനെ കാര്യമായി ബാധിക്കുന്നിതിനിടെ, കൂടുതൽ എഥനോൾ ചേർക്കുന്നുവെന്ന വിവരം ഗുരുതര ആശങ്കയുണ്ടാക്കുന്നു. കർണാടകയിലെ കണ്ടെത്തലിന്​ പിന്നാലെയാണ് കേരളത്തിൽ പരിശോധന ആരംഭിച്ചത്. എന്നാൽ, ഇന്ധനക്ഷമത കുറവാണെന്നതുൾപ്പെടെ ആക്ഷേപം നേരത്തേതന്നെ കേരളത്തിലുണ്ട്.

കുറഞ്ഞ ഊർജ സാന്ദ്രതയുള്ള ഇ-20 പെട്രോൾ മൈലേജ്​ ഗണ്യമായി കുറക്കുകയും എഥനോളിന്റെ രാസസ്വഭാവങ്ങൾ പഴയ എൻജിനുകളിലെ ലോഹ-റബർ ഘടകങ്ങളെ വേഗത്തിൽ തകരാറിലാക്കുകയും ചെയ്യുന്നുവെന്ന്​ ഓട്ടോമോട്ടിവ് റിസർച്ച് അസോസിയേഷൻ ഓഫ്​ ഇന്ത്യ (എ.ആർ.എ.ഐ) നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഏകദേശം 30-34 ശതമാനം ഊർജലഭ്യത കുറവാണ്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുമ്പോൾ മിശ്രിതത്തിന്റെ മൊത്തത്തിലുള്ള ഊർജ സാന്ദ്രത ഗണ്യമായി കുറയും. വാഹനത്തെ ചലിപ്പിക്കാൻ എൻജിന് കൂടുതൽ ഇന്ധനം കത്തിക്കേണ്ടിവരും. ഇതാണ്​ മൈലേജ്​ കുറയാൻ ഇടയാക്കുന്നത്​. എ.ആർ.എ.ഐ നടത്തിയ റോഡ് ടെസ്റ്റുകൾ പ്രകാരവും വാഹനങ്ങളിൽ ഇ-20 ഉപയോഗിക്കുമ്പോൾ ഇന്ധനക്ഷമതയിൽ ശരാശരി രണ്ടു​ മുതൽ ആറുശതമാനം വരെ ഇടിവ് കണ്ടെത്തിയിട്ടുണ്ട്​. ചില പഴയ ഇരുചക്ര വാഹനങ്ങളിൽ ഇത് 10 ശതമാനം വരെയാകാമെന്നും ഫീൽഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ്​ നിശ്ചിത അളവിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോ എന്ന സംശയം വലിയ ആശങ്കയായി മാറുന്നത്​.ഇന്ത്യയിലെ മിക്ക വാഹന ഇൻഷുറൻസ് പോളിസികളും അപകടങ്ങൾക്കും മറ്റു​ നാശനഷ്ടങ്ങൾക്കും മാത്രമേ പരിരക്ഷ നൽകുന്നുള്ളൂ. ഇന്ധനത്തിലെ അപാകതകളോ വാഹന നിർമാതാക്കൾ നിർദേശിക്കാത്ത ഇന്ധനം ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന എൻജിൻ തകരാറുകളോ പരിഗണിക്കില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ethanol Fuel Mileage Crisis
Next Story