Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ് സ്വത്തിൻെറ ...

വഖഫ് സ്വത്തിൻെറ  ഏറ്റവും വലിയ കൈയേറ്റക്കാർ ​േക​ന്ദ്ര സർക്കാർ –ഇ.ടി 

text_fields
bookmark_border
വഖഫ് സ്വത്തിൻെറ  ഏറ്റവും വലിയ കൈയേറ്റക്കാർ ​േക​ന്ദ്ര സർക്കാർ –ഇ.ടി 
cancel

കോ​ഴി​ക്കോ​ട്: വ​ഖ​ഫ് ബോ​ർ​ഡി​നു കീ​ഴി​ലെ സ്വ​ത്തി​​െൻറ ഏ​റ്റ​വും വ​ലി​യ കൈ​യേ​റ്റ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ണെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി. സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​നു കീ​ഴി​ൽ ഇ​മാ​മു​മാ​ർ​ക്കും ഖ​ത്തീ​ബു​മാ​ർ​ക്കു​മാ​യി ന​ട​ത്തു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​​െൻറ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​പോ​ലും വ​ഖ​ഫ് ഭൂ​മി​യി​ലാ​ണ്. ഇ​വ​യെ​ല്ലാം ഒ​ഴി​പ്പി​ച്ചെ​ടു​ക്കാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ട്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ വ​ലി​യ തോ​തി​ൽ കൈ​യേ​റ്റ​മി​ല്ല. വ​ഖ​ഫ് സ്വ​ത്തു​ക്ക​ൾ ന​ല്ല രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യ​ണം.

നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ സ​ഹാ​യം പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ​ക്കെ​ല്ലാം സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണം. നാ​ട്ടി​ലെ എ​ല്ലാ​വ​രു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്തും കൗ​ൺ​സി​ല​റു​മൊ​ക്കെ​യാ​യി​രി​ക്ക​ണം ഇ​മാ​മു​മാ​രെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ എം.​കെ. സാ​ദി​ഖ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 

എ​സ്.​വി. മു​ഹ​മ്മ​ദ​ലി ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​പി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി,  പി.​വി. സൈ​നു​ദ്ദീ​ൻ, എം. ​ഷ​റ​ഫു​ദ്ദീ​ൻ, ഫാ​ത്തി​മ റോ​സ്​​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​മ്പി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 600 ല​ധി​കം ഖ​ത്തീ​ബ്, ഇ​മാ​മു​മാ​ർ സം​ബ​ന്ധി​ച്ചു. ബോ​ർ​ഡ് അം​ഗം എം.​സി. മാ​യി​ൻ ഹാ​ജി സ്വാ​ഗ​ത​വും അ​ഡ്മി​നി​സ്​േ​ട്ര​റ്റീ​വ് ഓ​ഫി​സ​ർ യു. ​അ​ബ്​​ദു​ൽ ജ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswaqf boardET Muhammed Basheercenter governmentmalayalam news
News Summary - ET Muhammed Basheer Attacks Center Government on Waqaf-Kerala News
Next Story