പി.കെ നവാസിനെതിരെയും നടപടി വേണമായിരുന്നു; ഹരിത വിവാദത്തിൽ ഇ.ടി മുഹമ്മദ് ബഷീർ
text_fieldsമലപ്പുറം: മുസ്ലിം ലീഗിന്റെ വനിത വിദ്യാർഥി വിഭാഗമായ ഹരിതയും എം.എസ്.എഫും തമ്മിലുള്ള തർക്കത്തിൽ മുതിർന്ന നേതാവും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ അഭിപ്രായം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ഒരു വിഭാഗത്തിനെതിരെ മാത്രം നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസിനെതിരെയും നടപടി വേണ്ടതായിരുന്നു. ഇക്കാര്യത്തിൽ പാർട്ടിയോട് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും ഇ.ടി ഫോൺ സംഭാഷണത്തിൽ പറയുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ ഇ.ടി തയ്യാറായിട്ടില്ല.
ശബ്ദ സന്ദേശം എപ്പോൾ, ആരോടാണ് സംസാരിച്ചെതെന്ന കാര്യം തനിക്കറിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പാർട്ടി യോഗത്തിൽ വനിത നേതാക്കൾക്കെതിരെ പി.കെ നിയാസ് അപമാനിക്കുന്ന തരത്തിൽ സംസാരിച്ചതിന് ഹരിത പ്രതിനിധികൾ വനിതാ കമീഷന് പരാതി നൽകിയിരുന്നു.
തുടർന്ന് ലീഗിൽ വിഷയം വൻവിവാദമാകുകയും ഹരിത ഭാരവാഹികൾക്കെതിരെ ഏകപക്ഷീയ തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇതിനെതിരെ ലീഗിലെ തന്നെ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് അമർഷം ഉണ്ടായിരുന്നു. അത് വ്യക്തമാക്കുന്നതാണ് ഇ.ടിയുടെ ശബ്ദരേഖ. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനമേറ്റയുടൻ മാറ്റിനിർത്തിയ ഹരിത നേതാക്കളുടെ വിഷയത്തിൽ അനുഭാവപൂർണമായ ഇടപെടൽ ഉണ്ടാകും എന്ന് പറഞ്ഞിരുന്നെങ്കിലും പരിഹാരം ആയിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

