Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി സമരപ്പന്തലിനു...

ബി.ജെ.പി സമരപ്പന്തലിനു മുന്നിൽ ആത്മഹത്യക്ക്​ ശ്രമിച്ചയാൾ മരിച്ചു

text_fields
bookmark_border
ബി.ജെ.പി സമരപ്പന്തലിനു മുന്നിൽ ആത്മഹത്യക്ക്​ ശ്രമിച്ചയാൾ മരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​േ​ട്ട​റി​യ​റ്റി​ന്​ സമീപം ബി.​ജെ.​പി നേ​താ​വ് സി.​കെ. പ​ത്​​മ​നാ​ഭ​​ൻ ന​ട​ത്തു ​ന്ന നി​രാ​ഹാ​ര സ​മ​ര​പ്പ​ന്ത​ലി​ന് മു​ന്നി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്​ തീ ​കൊ​ളു​ത്തി​യ ആ​ൾ മ​രി​ച്ചു. തി​രു​ വ​ന​ന്ത​പു​രം മു​ട്ട​ട അ​ഞ്ചു​വ​യ​ൽ അ​നു​പ​മ ന​ഗ​ർ ആ​നൂ​ർ വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ല​ൻ നാ​യ​രാ​ണ്​ (44) മ​രി​ച് ച​ത്. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ആ​ത്​​മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ ഇ​യാ​ൾ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ്​ മ​രി​ച്ച​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ൽ മ​നം​നൊ​ന്താ​ണ്​ വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​തെ​ന്ന്​ ബി.​ജെ.​പി നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു.

സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യ ഇ​യാ​ൾ സ​മ​ര​ത്തെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച ശേ​ഷം എ​തി​ർ​വ​ശ​ത്തെ റോ​ഡി​ലേ​ക്കി​റ​ങ്ങി ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്​ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ശ​ര​ണം വി​ളി​ക്കു​ക​യും ചെ​യ്​​ത​ത്രെ. മ​ര​ണ​വെ​പ്രാ​ള​ത്തി​ൽ സ​മ​ര​പ്പ​ന്ത​ലി​ന്​ മു​ന്നി​ലേ​ക്ക്​ ഒാ​ടി​യെ​ത്തി​യ ഇ​യാ​ളെ പൊ​ലീ​സും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും ത​ട​ഞ്ഞ്​ വെ​ള്ള​മൊ​ഴി​ച്ച്​ തീ​യ​ണ​ച്ചു.

ഇ​യാ​ളു​ടെ കൈ​വ​ശം മേ​ൽ​വി​ലാ​സം എ​ഴു​തി​യ കു​റി​പ്പു​മു​ണ്ടാ​യി​രു​ന്നു. 15 മി​നി​റ്റി​ന​കം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ​തി​നാ​ൽ​ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും വൈ​കു​ന്നേ​രം മൂ​ന്നോ​ടെ മ​രി​ച്ചു. ഇ​ല​ക്​​ട്രീ​ഷ്യ​നും പ്ലം​ബ​റു​മാ​യ വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ​ക്ക്​ കു​ടും​ബ​പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. ര​ണ്ട്​ വി​വാ​ഹം ക​ഴി​ച്ച ഇ​യാ​ൾ ഇ​വ​രു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​ണെ​ന്നും ബി.​ജെ.​പി​യും ആ​ർ.​എ​സ്.​എ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പൊ​ലീ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssuicide attemptBJP strike
News Summary - et-fire-suicide-infront-bjp-strike-dead-kerala-new
Next Story