Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കൽ: തിങ്കളാഴ്ച വിശദവാദം

text_fields
bookmark_border
വയനാട് പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കൽ: തിങ്കളാഴ്ച വിശദവാദം
cancel

കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് മോഡൽ ടൗൺഷിപ് നിർമിക്കാൻ ദുരന്തനിവാരണ നിയമ പ്രകാരം എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ അപ്പീൽ ഹരജികളിൽ ഹൈകോടതി തിങ്കളാഴ്ച വിശദ വാദം കേൾക്കും. നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ സർക്കാറിനെ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസൺ മലയാളം, എൽസ്റ്റോൺ എസ്റ്റേറ്റ് മാനേജ്മെന്‍റുകൾ നൽകിയ അപ്പീൽ ഹരജികളാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.

തിടുക്കത്തിൽ തീരുമാനമെടുക്കാവുന്ന വിഷയമല്ലെങ്കിലും മാതൃകാ ടൗൺഷിപ്പിന്‍റെ നിർമാണോദ്ഘാടനം മാർച്ച് 27ന് നടക്കുന്നത് കണക്കിലെടുത്താണ് തിങ്കളാഴ്ച തന്നെ വിഷയം പരിഗണിക്കാൻ കോടതി തീരുമാനിച്ചത്.

എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയിലാണ് ആദ്യഘട്ട നിർമാണം നടക്കുക. ഭൂമിയുടെ നഷ്ടപരിഹാര തുക ഹൈകോടതി രജിസ്ട്രിയിലോ സുൽത്താൻ ബത്തേരി സബ് കോടതിയിലോ കെട്ടിവെക്കാൻ തയാറാണെന്ന് സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Estate acquisition for Wayanad rehabilitation: Explanation on Monday
Next Story