Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസൻഷ്യ-2019 അന്തർദേശീയ...

എസൻഷ്യ-2019 അന്തർദേശീയ ശാസ്​ത്ര സ്വതന്ത്ര ചിന്ത സെമിനാർ 31ന്

text_fields
bookmark_border
എസൻഷ്യ-2019 അന്തർദേശീയ ശാസ്​ത്ര സ്വതന്ത്ര ചിന്ത സെമിനാർ 31ന്
cancel

​െകാച്ചി: സ്വതന്ത്രചിന്ത കൂട്ടായ്മയായ എസ്സന്‍സ് ക്ലബ് അന്തർദേശീയ ശാസ്​ത്ര സ്വതന്ത്ര ചിന്ത സെമിനാർ ‘എസൻഷ്യ-2019’ 31ന്​ എറണാകുളം ടൗൺഹാളിൽ നടക്കും. എസന്‍സ് ക്ലബി​ന്‍റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 31 പ്രഭാഷകര്‍ വിഷയാവതരണം നടത്തും.

സെമിനാറിന്‍റെ ഭാഗമായി എസ്സന്‍സ് മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് പ്രോഗ്രാമിൽ വിദ്യാര്‍ത്ഥികളുടെ നാലു ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടും. വിജയികൾക്ക്​ 50000 രൂപയാണ്​ സമ്മാനം. ഡോ. വൈശാഖന്‍ തമ്പി, ഡോ. പ്രവീണ്‍ ഗോപിനാഥ്, അനുപമ രാധാകൃഷ്ണന്‍ എന്നിവർ മാസ്റ്റര്‍ മൈന്‍ഡ് നയിക്കും.

വിവിധ വിഷയങ്ങളിൽ ധന്യ ഭാസ്‌കരന്‍, പ്രസാദ് വേങ്ങര, റോഷന്‍ മാത്യു വര്‍ഗീസ്, ആരിഫ് ഹുസൈന്‍ തെരുവോത്ത്, ചന്ദ്രശേഖര്‍ രമേശ്, അയൂബ്, ജാമിദ ടീച്ചര്‍, മാണി, ഷിബു ഈരിക്കൽ, ഡെന്നി തോമസ്, രഹ്ന എം., ഡോ. അജീഷ് ബി.ആര്‍, ഡോ. കെ.എം ശ്രീകുമാര്‍, എസ്. വരുണ്‍, വിഷ്ണു മോഹന്‍, രമേഷ് രാജശേഖരന്‍, ഡോ. ഹരീഷ് കൃഷ്ണന്‍, വി.എസ്. ജസ്റ്റിന്‍ തുടങ്ങിയവർ പ​െങ്കടുക്കും.

രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെയാണ് ‘എസ്സന്‍ഷ്യ’. വാർത്ത സമ്മേളനത്തില്‍ എസ്സന്‍സ് ക്ലബ് പ്രസിഡൻറ്​ സജീവന്‍ അന്തിക്കാട്, സെക്രട്ടറി കമലാലയം രാജന്‍, ഗ്ലോബല്‍ പ്രസിഡൻറ്​ ശ്രീലേഖ ചന്ദ്രശേഖര്‍, ഗ്ലോബല്‍ വൈസ് പ്രസിഡൻറ്​ പ്രവീണ്‍ വി. കുമാർ, റിജു കോഴിക്കോട്​, പ്രവീൺ കുമാർ എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:essentiaessentia seminarESSENSE club
News Summary - essentia seminar at ernakulam-kerala news
Next Story