കാൽ കഴുകിയത് ബഹുമാനം മൂലം; വിവാദമാക്കുന്നവര്‍ക്ക് സംസ്കാരമില്ലെന്ന് പറയേണ്ടിവരും -ഇ. ശ്രീധരൻ
text_fieldsപാലക്കാട്: കാല് കഴുകുന്നതും വന്ദിക്കുന്നതുമെല്ലാം സ്ഥാനാര്‍ഥിയോടുള്ള ബഹുമാനം മൂലമാണെന്ന് പാലക്കാട് മണ്ഡലം ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരൻ. കാല് കഴുകുന്നത് ഭാരതീയ സംസ്കാരത്തിെൻറ ഭാഗമാണ്. അത് വിവാദമാക്കുന്നവര്‍ക്ക് സംസ്കാരമില്ലെന്ന് പറയേണ്ടിവരും. താൻ എതിരാളികളെ കുറ്റം പറയാറില്ല. സനാതനധര്മത്തിെൻറ ഭാഗമല്ല അതെന്നും ഇ. ശ്രീധരന് പറഞ്ഞു.
അതിനിടെ, ഇ. ശ്രീധരനെ കാല് കഴുകി വോട്ടര്‍മാര്‍ സ്വീകരിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നുകഴിഞ്ഞു. വിദ്യാസമ്പന്നനായ ശ്രീധരൻ കാൽ കഴുകാൻ അനുവദിച്ചത് സാംസ്കാരിക അധഃപതനമാണെന്നാണ് വിമർശനം. ഇദ്ദേഹത്തിെൻറ കാല് തൊട്ട് വന്ദിക്കുന്ന വോട്ടര്‍മാരുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

