Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യ വകുപ്പിലെ...

ആരോഗ്യ വകുപ്പിലെ താൽക്കാലിക ജീവനക്കാർക്കും ഇ.എസ്.ഐ പരിരക്ഷ ഉറപ്പാക്കും -മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

text_fields
bookmark_border
ആരോഗ്യ വകുപ്പിലെ താൽക്കാലിക ജീവനക്കാർക്കും ഇ.എസ്.ഐ പരിരക്ഷ ഉറപ്പാക്കും -മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കും ഇ.​എ​സ്.​ഐ ആ​നു​കൂ​ല്യം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും മ​റ്റു സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​സ്പി​റ്റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് സൊ​സൈ​റ്റി (എ​ച്ച്.​ഡി.​എ​സ്), ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി (എ​ച്ച്.​എം.​സി) എ​ന്നി​വ മു​ഖേ​ന നി​യ​മി​ച്ച താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ആ​നു​കൂ​ല്യം.

ഇ.​എ​സ്.​ഐ ആ​നു​കൂ​ല്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സാ സു​ര​ക്ഷ​യും സാ​മൂ​ഹി​ക സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ.​എ​സ്.​ഐ ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രേ രീ​തി​യി​ൽ ന​ട​പ്പാ​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു. ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ച്ച്.​ഡി.​എ​സ് മു​ഖേ​ന നി​യ​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ നി​ർ​ബ​ന്ധി​ത ഇ.​എ​സ്.​ഐ വി​ഹി​തം കൃ​ത്യ​മാ​യി അ​ട​ക്കു​ന്നി​ല്ലെ​ന്നും ഇ​ത് നി​യ​മ​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ക​ണ്ടെ​ത്തി.

ഇ​തേ​തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ഗു​ണ​ക​ര​മാ​യ ഇ.​എ​സ്.​ഐ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ.​എ​സ്.​ഐ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ലെ ഇ.​എ​സ്.​ഐ ര​ജി​സ്ട്രേ​ഷ​ന്റെ സ്ഥി​തി, പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന അ​ർ​ഹ​രാ​യ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം, നി​ല​വി​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​രു​ടെ എ​ണ്ണം, അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഇ.​എ​സ്.​ഐ ഉ​റ​പ്പാ​ക്കാ​ത്ത​തി​ന്റെ കാ​ര​ണം, കു​ടി​ശ്ശി​ക വ​രു​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വ​രം എ​ന്നി​വ അ​ട​ങ്ങു​ന്ന സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്കാ​നാ​ണ് നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanHealth Departmenttemporary employeesESI dispensaryKerala
News Summary - ESI coverage will be ensured for temporary employees in the Health Department - Minister K. Muraleedharan
Next Story