Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.​എ​സ്.​എ അ​തി​ർ​ത്തി മാ​പ്പ്​ പൂ​ർ​ത്തി​യാ​യി: ബുധനാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

text_fields
bookmark_border
ഇ.​എ​സ്.​എ അ​തി​ർ​ത്തി മാ​പ്പ്​ പൂ​ർ​ത്തി​യാ​യി: ബുധനാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ളു​ടെ (ഇ.​എ​സ്.​എ) വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ക​ഡ​സ്​​ട്ര​ൽ മാ​പ്പ്​ പൂ​ർ​ത്തി​യാ​യി. മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം നേ​ടി​യ ശേ​ഷം ബു​ധ​നാ​ഴ്ച​യോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ൽ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ഇ.​എ​സ്.​എ മേ​ഖ​ല​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ മാ​പ്പാ​ണ്​ ക​ഡ​സ്​​ട്ര​ൽ ഭൂ​പ​ടം. സാ​ധാ​ര​ണ ക​ഡ​​സ്​​ട്ര​ൽ മാ​പ്പി​ൽ സ​ർ​വേ ന​മ്പ​ർ അ​ടി​ച്ചു​ന​ൽ​കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​വും. എ​ന്നാ​ലി​തി​ൽ സ്ഥ​ലം ഉ​ട​മ​യു​ടെ പേ​ര്​ ന​ൽ​കി​യാ​ൽ ആ ​സ്ഥ​ലം ഇ.​എ​സ്.​എ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ, സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം കൃ​ഷി​ഭൂ​മി​യാ​ണോ​ എ​ന്ന്​ കൃ​ത്യ​മാ​യി അ​റി​യാ​നാ​കും.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഏ​ഴാ​മ​ത്തെ ക​ര​ട്​ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം 131 വി​ല്ലേ​ജു​ക​ളി​ലാ​യി 9,993.7 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ്​ ഇ.​എ​സ്.​എ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. ഇ​ത്​ 98 വി​ല്ലേ​ജു​ക​ളി​ലാ​യി 8,590.69 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി കു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്. ജ​ന​വാ​സ​മേ​ഖ​ല​ക​ളും കൃ​ഷി ഭൂ​മി​യും തോ​ട്ട​ങ്ങ​ളും സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ടി​ൽ ഒ​ഴി​വാ​ക്കി. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ക​ഡ​സ്​​ട്ര​ൽ മാ​പ്പ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ല​ഭ്യ​മാ​വ​ണം. മാ​ത്ര​മ​ല്ല, ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ട്​ ഏ​റ്റ​വും ചെ​റി​യ യൂ​നി​റ്റാ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്​ വി​​ല്ലേ​ജി​നെ​യാ​ണ്.

ഒ​രു വി​ല്ലേ​ജി​ൽ ഇ.​എ​സ്.​എ മേ​ഖ​ല ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ, ആ ​വി​ല്ലേ​ജ്​ പൂ​ർ​ണ​മാ​യി ഇ.​എ​സ്.​എ ആ​യി ക​ണ​ക്കാ​ക്കും. അ​താ​യ​ത്​ ഇ.​എ​സ്.​എ​യി​ൽ, കൃ​ഷി​ഭൂ​മി​യോ ജ​ന​വാ​സ​മേ​ഖ​ല​ക​ളോ ഉ​ൾ​പ്പെ​ടാം. സം​സ്ഥാ​ന പ​രി​സ്​​ഥി​തി വ​കു​പ്പ്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വി​ല്ലേ​ജി​നെ യൂ​നി​റ്റാ​യി ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. ഏ​ത്​ പ്ര​ദേ​ശ​മാ​ണോ ഇ.​എ​സ്.​എ അ​ത്​ മാ​ത്ര​മാ​ണ്​ പ​രി​ധി​യി​ൽ വ​രി​ക. ഇ​ക്കാ​ര്യ​വും മാ​പ്പ്​ ല​ഭി​ച്ചാ​ലേ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഉ​റ​പ്പു​വ​രു​ത്താ​നാ​കൂ. മാ​പ്പ്​ ക​ർ​ഷ​ക​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മ​ല്ലെ​ന്നു​റ​പ്പാ​ക്കു​ക​യും സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും മാ​പ്പും കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്താ​ലേ ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story