വാഹനവകുപ്പിന്‍റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ
text_fieldsമാരാരിക്കുളം: മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവർ മരിച്ച നിലയിൽ. കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ് (37) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെ ദേശീയപാതയിൽ മാരാരിക്കുളത്ത് സമീപം മോട്ടോർ വാഹന വകുപ്പ് എംസാൻഡുമായി എത്തിയ ലോറി തടഞ്ഞു നിർത്തി. ഉടൻ ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.
തുടർന്ന് സഹായി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിരുന്നില്ല. പുലർച്ചെ മൂന്ന് മണിയോടെ കളിത്തട്ടിന് സമീപം ഡ്രൈവർ ഷാനവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഓടുന്നതിനിടയിൽ ഹൃദയാഘാതം വന്നതാകാമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മാരാരിക്കുളം പൊലീസ് അന്വേഷണം തുടങ്ങി.
മോട്ടോർ വാഹന വകുപ്പ് വൻതുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയതെന്ന് സഹായി പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

