Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ.എസ്.എ; ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കാൻ ആവശ്യം ശക്തം

text_fields
bookmark_border
ഇ.എസ്.എ; ജനവാസ മേഖലകൾ പൂർണമായി ഒഴിവാക്കാൻ ആവശ്യം ശക്തം
cancel

ഈരാറ്റുപേട്ട: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ (ഇ.എസ്.എ) അതിർത്തി നിർണയിച്ചുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയ സാഹചര്യത്തിൽ മലയോര മേഖലകളിൽ ആശങ്ക ശക്തമാകുന്നു. ജില്ലയിൽ കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി വില്ലേജുകളാണ് നിർദിഷ്ട പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

അന്തിമ വിജ്ഞാപനത്തിലും ഈ വില്ലേജുകൾ ഉൾപ്പെടുന്നപക്ഷം ഭാവിയിൽ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വീടുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനവും കൃഷിയും വ്യാപാര-വ്യവസായ പ്രവർത്തനങ്ങളും നിയന്ത്രണങ്ങൾക്ക് വിധേയമാകാനുള്ള സാധ്യതയാണ് ആശങ്കക്ക് കാരണം. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെങ്കിലും പതിറ്റാണ്ടുകളായി ജനങ്ങൾ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനവാസ കേന്ദ്രങ്ങളെ ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തരുതെന്നാണ് ആവശ്യം. ജനവാസമേഖലകൾ പൂർണമായും ഒഴിവാക്കിയായിരിക്കണം അന്തിമ അതിർത്തി നിർണയിക്കേണ്ടതെന്നും ആവശ്യമുയരുന്നു.

കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി മേഖലകളിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും റോഡുകളും ഉൾപ്പെടെ നിരവധി മനുഷ്യജീവിത കേന്ദ്രങ്ങളുണ്ട്. ഇവയെ ഇ.എസ്.എയുടെ കടുത്ത നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്തുന്നത് പ്രദേശത്തിന്‍റെ ഭാവി വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. വീടുകളുടെ പുനർനിർമാണം, അറ്റകുറ്റപ്പണി, പുതിയ വീടുകളുടെ നിർമാണം, റോഡുകളുടെ വികസനം, കുടിവെള്ള പദ്ധതികൾ, വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്ക് ഭാവിയിൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ അവകാശ സംരക്ഷണവും ഒരു പോലെ ഉറപ്പാക്കുന്ന സമീപനമാണ് വേണ്ടത്. ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കി വനവും യഥാർഥ പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളും മാത്രം ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും കേന്ദ്രത്തിന് ആവശ്യമായ നിർദേശങ്ങളും എതിർപ്പുകളും സമർപ്പിക്കണമെന്നും ആവശ്യമുയരുന്നു. എം.പി, എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ഓവാലിയുടെ അനുഭവം ആവർത്തിക്കാതിരിക്കാൻ ഇപ്പോഴേ ജാഗ്രത വേണമെന്നാണ് മലയോര ജനതയുടെ ആവശ്യം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന് സ്വസ്ഥമായി ജീവിക്കാനും കൃഷി ചെയ്യാനും വീടുവെക്കാനും വികസന പ്രവർത്തനങ്ങൾ നടത്താനുമുള്ള അവകാശവും സംരക്ഷിക്കപ്പെടണം.

ഇ.​എ​സ്.​എ വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. വ​ന​മാ​യി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ വ​ന​മാ​യി​ത​ന്നെ നി​ല​നി​ർ​ത്തു​ക​യും ബാ​ക്കി​യു​ള്ള 98 വി​ല്ലേ​ജു​ക​ളെ ഇ.​എ​സ്.​എ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് വി​ല്ലേ​ജു​ക​ളെ​യും പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​രു വി​ല്ലേ​ജി​നെ​യും ഇ.​എ​സ്.​എ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

അ​ഡ്വ. എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ (പൂ​ഞ്ഞാ​ർ എം.​എ​ൽ.​എ)

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര വി​ല്ലേ​ജ് പൂ​ർ​ണ​മാ​യും ജ​ന​വാ​സ മേ​ഖ​ല​യാ​ണ്. ഒ​രി​ഞ്ച് വ​ന​ഭൂ​മി പോ​ലു​മി​ല്ല. അ​തി​നാ​ൽ പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര വി​ല്ലേ​ജി​നെ പൂ​ർ​ണ​മാ​യും ഇ.​എ​സ്.​എ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു.

മി​ന​ർ​വ മോ​ഹ​ൻ (പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്)

പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഒ​രു നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്ത​രു​ത്. ഒ​ഴി​വാ​ക്കേ​ണ്ട സാ​ഹ​ച​ര്യം വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ൾ സ​ഹി​തം ചൂ​ണ്ടി​ക്കാ​ട്ടി മു​ൻ സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് വി​ശ​ദ​മാ​യ മ​റു​പ​ടി സ​മ​ർ​പ്പി​ച്ച​താ​ണ്. ഇ​പ്പോ​ൾ പു​റ​പ്പെ​ടു​വി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്ന് ന​മ്മു​ടെ മേ​ഖ​ല​യെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും സ​മ്മ​ർ​ദ​വും ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും പൊ​തു​സ​മൂ​ഹ​വും ഒ​റ്റ​ക്കെ​ട്ടാ​യി കൂ​ട്ടാ​യ പ​രി​ശ്ര​മം ന​ട​ത്ത​ണം.

അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ (പൂ​ഞ്ഞാ​ർ മു​ൻ എം.​എ​ൽ.​എ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ESA; Strong demand to completely avoid populated areas
Next Story