ഇ.എസ്. സുഭാഷ് മീഡിയ അക്കാദമി വൈസ് ചെയർമാൻ
text_fieldsകേരള മീഡിയ അക്കാദമി വൈസ് ചെയർമാനായി ഇ.എസ്. സുഭാഷിനെ അക്കാദമി ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു. ദേശാഭിമാനി തൃശൂർ യൂണിറ്റിൽ ന്യൂസ് എഡിറ്ററാണ്. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ പഴയന്നൂർ സ്വദേശിയാണ്.
കേരളത്തിലെ മാധ്യമപഠന മേഖലയെ പരിപോഷിപ്പിക്കുന്നതിനായി അക്കാദമിയിൽ മൂന്ന് ചെയറുകൾ സ്ഥാപിക്കാൻ ജനറൽ കൗൺസിലിൽ തീരുമാനിച്ചു. പി. ഗോവിന്ദപിള്ളയുടെ പേരിൽ അന്താരാഷ്ട്ര പഠനം,
ഗൗരി ലങ്കേഷിന്‍റെ പേരിൽ ലിംഗനീതി പഠനം, ഇ. സോമനാഥിന്‍റെ പേരിൽ പരിസ്ഥിതി പഠനം എന്നിവക്കായാണ് ചെയറുകൾ സ്ഥാപിക്കുക. എല്ലാ മാധ്യമപഠന സ്ഥാപനങ്ങളിലും ഈ ചെയർ മുഖേന വിദഗ്ധർ ക്ലാസ് നടത്തും.
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ടെലിവിഷൻ ജേണലിസം അധ്യാപകനായിരുന്ന അന്തരിച്ച കെ. അജിത്തിനെയും ഈ കാലയളവിൽ അന്തരിച്ച മറ്റു മാധ്യമ പ്രവർത്തകരെയും യോഗം അനുസ്മരിച്ചു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ ഭാസ്കർ, ജനറൽ കൗൺസിൽ അംഗങ്ങളായ കെ. അബ്ദുൾ റഷീദ്, കെ.ജെ. തോമസ്, വി.എം. ഇബ്രാഹിം, പി.പി. ശശീന്ദ്രൻ, ബേബി മാത്യു, സുരേഷ് വെള്ളിമംഗലം, കെ.പി. റജി, ഷില്ലർ സ്റ്റീഫൻ, എ.ടി. മൻസൂർ, സ്മിത ഹരിദാസ്, വി.ബി. പരമേശ്വരൻ എന്നിവർ പങ്കെടുത്തു.