Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവകേരള സദസ്സ്: എരുമേലി...

നവകേരള സദസ്സ്: എരുമേലി സ്പെഷൽ സർവിസ് തടഞ്ഞ് പൊലീസ്

text_fields
bookmark_border
നവകേരള സദസ്സ്: എരുമേലി സ്പെഷൽ സർവിസ്  തടഞ്ഞ് പൊലീസ്
cancel

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും വരുമ്പോൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സിയുടെ എരുമേലി വഴിയുള്ള സ്പെഷൽ സർവിസ് തടഞ്ഞ് പൊലീസ്. പത്തനംതിട്ട വഴി പമ്പയിലേക്ക് പോകാനായിരുന്നു പുതിയ നിർദേശം. എന്നാൽ, ഭക്തരുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് ഉച്ചക്കുശേഷം എരുമേലി വഴി സർവിസ് പുനരാരംഭിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കുന്നതിന്‍റെ പേരിലാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ എരുമേലി വഴിയുള്ള സ്പെഷൽ സർവിസ് തടഞ്ഞത്. ചൊവ്വാഴ്ച രാവിലെ 5.15ന് റെയിൽവേ സ്റ്റേഷനിൽനിന്ന് എരുമേലിയിലേക്ക് ഭക്തരുമായി ബസ് പോയിരുന്നു. പിന്നീടാണ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എരുമേലി വഴി വരരുതെന്ന് നിർദേശം കിട്ടിയത്.

തുടർന്ന് 30 കിലോമീറ്ററോളം അധികംചുറ്റി മൂന്ന് ബസുകൾ തിരുവല്ല-പത്തനംതിട്ട വഴി പമ്പയിലേക്ക് വിട്ടു. ബസ് നിരക്കും അധികമാണ്. എരുമേലിയിലേക്കുള്ള തീർഥാടകരെ പത്തനംതിട്ടയിൽനിന്ന് സർവിസ് ബസിൽ കയറ്റിവിടുകയായിരുന്നു. ഉച്ചക്കുശേഷം പൊൻകുന്നത്ത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് എരുമേലി വഴി സർവിസ് റദ്ദാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erumeli Special Service
News Summary - Erumeli Special Service Stopped by the police
Next Story