Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധിക്ഷേപം: വനിത...

അധിക്ഷേപം: വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച്​ ഓഫിസർക്ക്​ സ്ഥലംമാറ്റം

text_fields
bookmark_border
Kerala Forest Department
cancel

കോട്ടയം: മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്​തെന്ന വനം വകുപ്പ്​ വനിത ജീവനക്കാരുടെ പരാതിയിൽ എരുമേലി റേഞ്ച്​ ഫോറസ്റ്റ് ഓഫിസർ ബി.ആർ. ജയന്​ സ്ഥലംമാറ്റം. അച്ചടക്കനടപടിയുടെ ഭാഗമായി നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലേക്ക്​ ​ മാറ്റിയാണ്​ അഡീഷനൽ പ്രിൻസിപ്പൽ ചീഫ്​ കൺസർവേറ്റർ ഉത്തരവിട്ട​ത്​. അയ്യപ്പൻകോവിൽ റേഞ്ച്​ ഓഫിസർ ഇ.ഡി. അരുൺ കുമാറിന്​​ എരുമേലിയുടെ​ താൽക്കാലിക ചുമതല നൽകി.

നവംബറിലാണ്​ ​പ്ലാച്ചേരി ഫോറസ്റ്റ്​ സ്​റ്റേഷൻ, പമ്പാ റേഞ്ച് എന്നിവിടങ്ങളിലെ ഒരു കൂട്ടം ബീറ്റ്​ ഫോറസ്റ്റ്​ ഓഫിസർമാർ​ ജയനെതിരെ മുണ്ടക്കയം ഫ്ലൈയിങ്​ സ്ക്വാഡ്​ ​റേഞ്ച്​ ഫോറസ്റ്റ്​ ഓഫിസർക്ക്​ പരാതി നൽകിയത്​.

വിഷയത്തിൽ കോട്ടയം സ്​പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ്​​ പ്രൊട്ടക്ഷൻ അസി. ഫോറസ്റ്റ്​ കൺസർവേറ്റർ അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു. ഇത്​ പരിഗണിച്ച്​ റേഞ്ച്​ ഓഫിസറെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന്​ വിജിലൻസ് വിഭാഗം അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ശിപാർശ ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ്​ നടപടി.

പരാതിക്കാരിൽ മൂന്നു പേർ മാത്രമാണ്​ പേര്​ വെളിപ്പെടുത്തിയത്​. വ്യക്തിപരമായ താൽപര്യ​​ത്തോടെ ഡ്യൂട്ടി നിശ്ചയിക്കുന്നു, എതിർപ്പ്​ പ്രകടിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, ജീവനക്കാരികളെ അവഹേളിക്കുന്നു തുടങ്ങിയ കാര്യങ്ങൾ പരാതിയിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abuseforest OfficerKerala Forest DepartmentErumeli Range
News Summary - Erumeli Range Officer transferred on complaint of women employees
Next Story