എരുമേലി പേട്ടതുള്ളല്‍ ഇന്ന്
text_fieldsഎരുമേലി: മതമൈത്രിയുടെ മണ്ണിൽ വ്യാഴാഴ്ച പേട്ടതുള്ളൽ. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ എരുമേലിയുടെ മണ്ണിൽ വർണങ്ങൾ വാരിവിതറി ചുവടുവെക്കും. അയ്യപ്പെൻറ സ്വർണത്തിടമ്പിനുമുന്നില്‍ പേട്ടപ്പണം നിക്ഷേപിച്ച് രാവിലെതന്നെ അമ്പലപ്പുഴ സംഘങ്ങള്‍ പേട്ടതുള്ളാന് തയാറെടുക്കും. കൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തില്‍നിന്ന് പേട്ടതുള്ളല്‍ ആരംഭിക്കും.
നൈനാര്‍ മസ്ജിദിലെത്തുന്ന സംഘത്തെ മഹല്ലാ മുസ്ലിം ജമാഅത്തിെൻറ ആഭിമുഖ്യത്തില്‍ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കും. ഇതോടെ നാടിെൻറ സാംസ്കാരികവും മതമൈത്രിയുടെ ഒത്തുചേരലിെൻറയും ഓര്‍മപുതുക്കലിന് ഒരിക്കല്‍ കൂടി സാക്ഷ്യം വഹിക്കും. നൈനാര്‍ മസ്ജിദില്‍നിന്ന് വാവരിെൻറ പ്രതിനിധിയോടൊപ്പം അമ്പലപ്പുഴ സംഘം പേട്ടതുള്ളി ശ്രീധര്‍മശാസ്ത ക്ഷേത്ത്രിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടെ ആദ്യ സംഘത്തിെൻറ പേട്ടതുള്ളല്‍ അവസാനിക്കും. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരെൻറ നേതൃത്വത്തിലാണ് സംഘം പേട്ടതുള്ളുക. പേട്ടതുള്ളല്‍ വീക്ഷിക്കാന്‍ നാടിെൻറ നാനാഭാഗത്തുനിന്നും നുറൂകണക്കിനുപേർ ഒഴുകിയെത്തും.
പേട്ടതുള്ളലിന് മുന്നോടിയായി ബുധനാഴ്ച പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം നടന്നു. എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ചന്ദനക്കുടം ഘോഷയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
