പേട്ടതുള്ളി മൈത്രിയുെട മണ്ണ്
text_fieldsഎരുമേലി: ശരണമന്ത്രങ്ങളും താളമേളങ്ങളുമായി എരുമേലിയിൽ അമ്പലപ്പുഴ-ആലങ്ങാട് സ ംഘങ്ങളുടെ ഭക്തിനിർഭര പേട്ടതുള്ളൽ. മതമൈത്രിയുടെ മാതൃകസ്ഥാനമായ എരുമേലിയിൽ വര്‍ണങ്ങള്‍ വാരിവിതറി അമ്പലപ്പുഴ സംഘവും താളാത്മക നൃത്തച്ചുവടുകളോെട ആലങ്ങാട്ടുസംഘവും പേട്ടതുള്ളിയപ്പോൾ ആയിരങ്ങൾ സാക്ഷിയായി. ഞായറാഴ്ച രാവിലെ മുതല്‍ പേട്ടതുള്ളലിന് സാക്ഷിയാകാനും ഒപ്പം ചേരാനും ആയ്യപ്പഭക്തരടക്കം നൂറുകണക്കിനുപേർ എരുമേലിയിലേക്ക് ഒഴുകിയെത്തി.
ദേഹമാസകലം വർണം വാരി വിതറി തോളിൽ വേട്ടക്കമ്പുംപേറി പേട്ട കൊച്ചമ്പലത്തിന് മുന്നിൽനിന്ന് രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്കുശേഷം ആലങ്ങാട്ടുസംഘവും പേട്ടതുള്ളൽ ആരംഭിച്ചപ്പോൾ എരുമേലിയും പരിസരവും ശരണം വിളികളാൽ മുഖരിതമായി.
അയ്യപ്പെൻറ തിടമ്പിന് മുന്നില്‍ പേട്ടപ്പണം സമർപ്പിച്ച് അമ്പലപ്പുഴ സംഘം പേട്ടതുള്ളലിന് രാവിലെതന്നെ തയാറെടുത്തു. ഇതിനിടെ, ആകാശത്ത് കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ടതോടെ കൂട്ട ശരണംവിളികൾ ഉയർന്നു. പേട്ട ധര്‍മശാസ്ത ക്ഷേത്രത്തില്‍നിന്ന് രാവിലെ 11.30ഓടെ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരെൻറ നേതൃത്വത്തിൽ അമ്പലപ്പുഴ സംഘം പുറപ്പെട്ടു. ഗജവീരന്മാരുടെ അകമ്പടിയോടെ നൈനാര്‍ മസ്ജിദില്‍ എത്തിയ സംഘത്തെ മഹല്ലാ മുസ്ലിം ജമാഅത്ത് ഭാരവാഹികളും ജനപ്രതിനിധികളും പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
