Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെ​റു​വ​ള്ളി...

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റിൽ എരുമേലി വിമാനത്താവളം; സാധ്യതപഠന റിപ്പോർട്ട് കൈമാറി

text_fields
bookmark_border
ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റിൽ എരുമേലി വിമാനത്താവളം; സാധ്യതപഠന റിപ്പോർട്ട് കൈമാറി
cancel
Listen to this Article

കോ​ട്ട​യം: നി​ർ​ദി​ഷ്ട എ​രു​മേ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സാ​ങ്കേ​തി​ക -സാ​മ്പ​ത്തി​ക സാ​ധ്യ​ത​പ​ഠ​ന റി​പ്പോ​ർ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ​ക്കു പു​റ​മെ പ്ര​തീ​ക്ഷി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം, റ​ൺ​വേ​യു​ടെ നീ​ളം എ​ന്നി​വ സം​ബ​ന്ധി​ച്ചും വി​ശ​ദ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്​. യു.​എ​സ്​ ക​ൺ​സ​ൽ​ട്ട​ൻ​സി ലൂ​യി ബ​ഗ്​​ർ ആ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. നേ​ര​ത്തേ ഇ​തേ ഏ​ജ​ൻ​സി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഈ ​പി​ഴ​വു​ക​ൾ തി​രു​ത്തി​യും ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പു​തി​യ റി​പ്പോ​ർ​ട്ട്​. ​ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ 2.7 കി​ലോ​മീ​റ്റ​റാ​യിരുന്നു​​ റ​ൺ​വേ​ക്കാ​യി ക​ണ്ടെ​ത്തി​യ​ത്. നീ​ളം കു​റ​വാ​​ണെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ചെ​ന്നൈ​യി​ലെ ജി​യോ ഐ​ഡി ക​മ്പ​നി ഒ​ബ്​​സ്റ്റ​ക്കി​ൾ ലി​മി​റ്റേ​ഷ​ൻ സ​ർ​ഫ​സ്​ സ​ർ​വേ വ​ഴി റ​ൺ​വേ​​ക്ക്​ പു​തി​യ സ്ഥ​ലം ക​​ണ്ടെ​ത്തി. 3.5കിലോ മീ​റ്റ​ർ റ​ൺ​വേ​യാ​ണ്​ പു​തി​യ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും നീ​ള​മേ​റി​യ റ​ൺ​വേ ആ​കും ഇ​ത്.

ഏ​തു ദി​ശ​യി​ലേ​ക്കും വി​മാ​നം ഉ​യ​രാ​നും ഇ​റ​ങ്ങാ​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ട്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രാ​യി​രി​ക്കും പ്ര​ധാ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ. മാ​ത്ര​മ​ല്ല കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും ഉ​ള്ള​ത്​. ഇ​വ​ർ​ക്ക്​ യാ​ത്ര​ക്ക്​ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും വി​മാ​ന​ത്താ​വ​ളം. കു​മ​ര​കം, മൂ​ന്നാ​ർ, തേ​ക്ക​ടി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ഹാ​യ​ക​മാ​കും.

റി​പ്പോ​ർ​ട്ട്​ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചാ​ൽ വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കും. ഇ​ത്ത​വ​ണ ബ​ജ​റ്റി​ൽ വി​മാ​ന​ത്താ​വ​ള​സാ​ധ്യ​ത​പ​ഠ​ന​ത്തി​നും ഡി.​പി.​ആ​ർ ത​യാ​റാ​ക്കാ​നും ര​ണ്ടു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക സാ​ധ്യ​ത​പ​ഠ​ന റി​പ്പോ​ര്‍ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ര്‍പ്പി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു.

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റി​​ന്‍റെ 2263.18 ഏ​ക്ക​ർ ഭൂ​മി​യാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച്​ ബി​ലീ​വേ​ഴ്​​സ്​ ച​ർ​ച്ചു​മാ​യി ന​ട​ക്കു​ന്ന കേ​സ്​ കോ​ട​തി​ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:erumeli airportFeasibility Study
News Summary - Erumeli Airport in Cheruvalli Estate; Feasibility study report submitted
Next Story