Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ വൺ ട്രാൻസ്​ഫർ...

പ്ലസ്​ വൺ ട്രാൻസ്​ഫർ അലോട്ട്​മെൻറിൽ പിഴവ്​; റദ്ദാക്കി, പുനഃപ്രസിദ്ധീകരിച്ചു

text_fields
bookmark_border
പ്ലസ്​ വൺ ട്രാൻസ്​ഫർ അലോട്ട്​മെൻറിൽ പിഴവ്​; റദ്ദാക്കി, പുനഃപ്രസിദ്ധീകരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ ബോ​ണ​സ്​ പോ​യ​ൻ​റ്​ ചേ​ർ​ക്കാ​തെ ന​ട​ത്തി​യ പ്ല​സ്​ വ​ൺ സ്​​കൂ​ൾ/​കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്​​ഫ​ർ അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ശേ​ഷം റ​ദ്ദാ​ക്കി.

തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ലോ​ട്ട്​​മെൻറാ​ണ്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പി​ൻ​വ​ലി​ച്ച​ത്. ലി​റ്റി​ൽ കൈ​റ്റ്​​സ്​ എ ​ഗ്രേ​ഡ്​ നേ​ട്ട​മു​ള്ള​വ​ർ​ക്കു​ള്ള ബോ​ണ​സ്​ പോ​യ​ൻ​റ്​ ചേ​ർ​ക്കാ​തെ​യാ​ണ്​ ആ​ദ്യം അ​േ​ലാ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ പി​ൻ​വ​ലി​ച്ച​ത്. പി​ഴ​വ്​ തി​രു​ത്തി ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി​യോ​ടെ അ​ലോ​ട്ട്​​മെൻറ് പു​നഃ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ഇ​തോ​ടെ ​പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​ദ്യം ല​ഭി​ച്ച അ​ലോ​ട്ട്​​മെൻറി​ൽ മാ​റ്റ​മുണ്ടായി. ഏ​ക​ജാ​ല​ക രീ​തി​യി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഴി​വു​ള്ള സ്​​കൂ​ൾ/​വി​ഷ​യ കോ​മ്പി​നേ​ഷ​നു​ക​ളി​ലേ​ക്ക്​ മാ​റാ​നു​ള്ള അ​ലോ​ട്ട്​​മെൻറാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി അ​ലോ​ട്ട്​​മെൻറ്​ പ​രി​ശോ​ധി​ച്ച് ആ​ദ്യം പ്ര​വേ​ശ​നം നേ​ടി​യ സ്​​കൂ​ളു​ക​ളി​ൽ നി​ന്ന്​ ടി.​സി വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ അ​ലോ​ട്ട്​​മെൻറ്​ പി​ൻ​വ​ലി​ച്ച വി​വ​രം പല വിദ്യാർഥികളും അ​റി​യു​ന്ന​ത്.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പ​ത്ത്​ മു​ത​ൽ പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ആ​ദ്യം ഷെ​ഡ്യൂ​ൾ​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​ത്​ പി​ൻ​വ​ലി​ക്കു​ക​യും പു​തു​ക്കി​യ അ​ലോ​ട്ട്​​മെൻറ്​ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​ക്ക്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ പ്ര​വേ​ശ​ന ഷെ​ഡ്യൂ​ൾ ബു​ധ​നാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന്​ തു​ട​ങ്ങു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ അ​ലോ​ട്ട്​​മെൻറ്​ പ്ര​കാ​ര​മു​ള്ള അ​ലോ​ട്ട്​​മെൻറ്​ ലെ​റ്റ​റി​ൽ 'Generated Date', 'Generated Time' എ​ന്നി​വ പ​രി​ശോ​ധി​ച്ചാ​യി​രി​ക്ക​ണം പ്ര​വേ​ശ​നം ന​ട​ത്തേ​ണ്ട​തെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ സ​ർ​ക്കു​ല​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്​​കൂ​ൾ മാ​റ്റം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ടി.​സി​യി​ൽ 'Generated Time' ന​വം​ബ​ർ ഒ​മ്പ​തി​ന്​ ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക്​ ശേ​ഷ​മു​ള്ള സ​മ​യം രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്​​ മാ​ത്ര​മേ സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ഒ​മ്പ​തി​ന്​ ഒ​രു മ​ണി​ക്ക്​ ശേ​ഷ​മു​ള്ള സ​മ​യം രേ​ഖ​പ്പെ​ടു​ത്തി​യ അ​ലോ​ട്ട്​​മെൻറ്​ ലെ​റ്റ​ർ പ്ര​കാ​രം മാ​ത്ര​മേ പ്ര​വേ​ശ​നം ന​ട​ത്താ​വൂവെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ ഒ​ഴി​വു​ള്ള 37,530 സീ​റ്റു​ക​ളി​ലേ​ക്ക്​ 63,023 പേ​രാ​ണ്​ ട്രാ​ൻ​സ്​​ഫ​ർ അ​ലോ​ട്ട്​​മെൻറി​നാ​യി അ​പേ​ക്ഷി​ച്ച​ത്. 43297 പേ​ർ​ക്ക്​ അ​ലോ​ട്ട്​​മെൻറ്​ ല​ഭി​ച്ചു. 8642 പേ​ർ​ക്ക്​ നേ​ര​ത്തെ പ്ര​വേ​ശ​നം നേ​ടി​യ സ്​​കൂ​ളി​ൽ കോ​ഴ്​​സ്​ മാ​റ്റം ല​ഭി​ച്ചു. 19822 പേ​ർ​ക്ക്​ കോ​ഴ്​​സ്​ മാ​റ്റ​ത്തോ​ടെ സ്​​കൂ​ൾ മാ​റ്റം ല​ഭി​ച്ചു. 14833 പേ​ർ​ക്ക്​ കോ​ഴ്​​സ്​ മാ​റ്റ​മി​ല്ലാ​തെ സ്​​കൂ​ൾ ട്രാ​ൻ​സ്​​ഫ​ർ ല​ഭി​ച്ചു. ട്രാ​ൻ​സ്​​ഫ​ർ അ​ലോ​ട്ട്​​മെൻറി​ന്​ ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക്​ ര​ണ്ടാം സ​പ്ലി​മെൻറ്​ അ​ലോ​ട്ട്​​മെൻറ്​ ന​ട​പ​ടി​ക​ൾ 17ന്​ ​ആ​രം​ഭി​ക്കും.

Show Full Article
TAGS:plus one 
News Summary - Error in Plus One Transfer Allotment
Next Story