മൂന്നിടത്ത് എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി
text_fieldsതിരുവനന്തപുരം: അപേക്ഷ ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്ന് മൂന്നിടത്ത് എൻ.ഡി.എ സ്ഥാനാർഥികളുടെ പട്ടിക തള്ളി. ദേവികുളം, തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പത്രികയാണ് തള്ളിയത്. അതേസമയം, പത്രിക തള്ളിയതിനെതിരെ സുപ്ര ീംകോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി പ്രതികരിച്ചു.
ദേവികുളത്തെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയായ ആർ.ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. ഡമ്മിയുടെ അടക്കം മൂന്ന് പേരുടെയും പത്രിക ഇവിടെ തള്ളിയിട്ടുണ്ട്.
തലശ്ശേരിയിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയുടേയും പത്രിക തള്ളി. ബി.ജെ.പി ജില്ല പ്രസിഡന്‍റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.
സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയുമില്ല.
സിറ്റിങ് എംഎല്‍.എ അഡ്വ. എ എന്‍ ഷംസീറാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി. എഫിനു വേണ്ടി കോണ്‍ഗ്രസിലെ എം.പി. അരവിന്ദാക്ഷന്‍ ജനവിധി തേടുന്നു. വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി ഷംസീർ ഇബ്രാഹിമും മത്സര രംഗത്തുണ്ട്.
ഗുരുവായൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി നിവേദിതയുടെ പത്രികയാണ് തള്ളിയത്. മഹിള മോർച്ച അധ്യക്ഷയാണ് നിവേദിത. സംസ്ഥാന അധ്യക്ഷന്‍റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാനുള്ള കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

