Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം – ഷൊർണ്ണൂർ മെമ്മു ഇനി നിലമ്പൂരിലേക്കും...

text_fields
bookmark_border
MEMU
cancel
camera_alt

മെമു ട്രെയിൻ

തിരുവനന്തപുരം: എറണാകുളം – ഷൊർണ്ണൂർ മെമ്മു ട്രെയിൻ നിലമ്പൂർ വരെ നീട്ടിയതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. 66325/66326 എന്നീ നമ്പറുകളിലാണ് ട്രെയിൻ സർവീസ് നടത്തുക. സമൂഹമാധ്യമങ്ങൾ വഴിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയത് വഴി പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇവിടെ നിറവേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്.

കൂടാതെ, യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ആ​റ് ട്രെ​യി​നു​ക​ളി​ൽ ര​ണ്ടു​വീ​തം ജ​ന​റ​ൽ കോ​ച്ചു​ക​ൾ കൂ​ടി റെ​യി​ൽ​വേ അ​നു​വ​ദി​ച്ചു. ഒ​രു സെ​ക്ക​ൻ​ഡ് ക്ലാ​സ് ജ​ന​റ​ലും ഒ​രു സെ​ക്ക​ൻ​ഡ് ക്ലാ​സ് ചെ​യ​ർ​കാ​ർ ജ​ന​റ​ൽ കോ​ച്ചു​മാ​ണ്​ വ​ർ​ധി​ക്കു​ക.

ഇ​തി​ൽ ര​ണ്ടെ​ണ്ണം നി​ല​മ്പൂ​ർ-​കോ​ട്ട​യം റൂ​ട്ടി​ലോ​ടു​ന്ന ട്രെ​യി​നു​ക​ളി​ലാ​ണ്. ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ പാ​ത​യി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ട്രെ​യി​നു​ക​ളി​ൽ അ​ധി​ക കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എം.​പി​മാ​രാ​യ പ്രി​യ​ങ്ക ഗാ​ന്ധി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഹാ​രി​സ് ബീ​രാ​ൻ, പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എ​ന്നി​വ​ർ റെ​യി​ൽ​വേ​ക്ക്​ ക​ത്ത് ന​ൽ​കി​യി​രു​ന്നു.

അ​ധി​ക കോ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച ട്രെ​യി​നു​ക​ൾ (പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന തീ​യ​തി ​ബ്രാ​ക്ക​റ്റി​ൽ):

16366 നാ​ഗ​ർ​കോ​വി​ൽ ജ​ങ്​​ഷ​ൻ -കോ​ട്ട​യം പ്ര​തി​ദി​ന എ​ക്സ്​​പ്ര​സ്​ (ആ​ഗ​സ്റ്റ് 15)

16326 കോ​ട്ട​യം -നി​ല​മ്പൂ​ർ എ​ക്സ്​​പ്ര​സ്​ (ആ​ഗ​സ്റ്റ് 16)

16325 നി​ല​മ്പൂ​ർ- കോ​ട്ട​യം എ​ക്സ്​​പ്ര​സ്​ (ആ​ഗ​സ്റ്റ് 16)

56302 കൊ​ല്ലം -ആ​ല​പ്പു​ഴ പാ​സ​ഞ്ച​ർ (ആ​ഗ​സ്റ്റ് 17)

56301 ആ​ല​പ്പു​ഴ -കൊ​ല്ലം പാ​സ​ഞ്ച​ർ (ആ​ഗ​സ്റ്റ് 17)

56307 കൊ​ല്ലം- തി​രു​വ​ന​ന്ത​പു​രം പാ​സ​ഞ്ച​ർ (ആ​ഗ​സ്റ്റ് 17) 56308 തി​രു​വ​ന​ന്ത​പു​രം- നാ​ഗ​ർ​കോ​വി​ൽ പാ​സ​ഞ്ച​ർ (ആ​ഗ​സ്റ്റ് 17)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ernakulam Shoranur memu extended Nilambur
Next Story