എറണാകുളത്ത് ഫ്ലാറ്റിന്‍റെ പില്ലർ തകർന്നു; താമസക്കാരെ മാറ്റി
text_fieldsകൊച്ചി: എറണാകുളം പനമ്പള്ളി നഗറിൽ ഫ്ലാറ്റിന്‍റെ പില്ലർ തകർന്നു. പനമ്പള്ളി നഗറിലെ ആർ.ഡി.എസ് അവന്യൂ വൺ എന്ന ഫ്ലാറ്റിന്‍റെ പില്ലറാണ് തകർന്നത്. സംഭവത്തിൽ ആളപായമില്ല. പില്ലർ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാരെ മാറ്റി. പൊലീസും ഫയർ ഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ഒരു പില്ലറിലേക്ക് ഭാരം അധികമായി വന്നതിനാലാണ് തകർച്ചയുണ്ടായതെന്നും മറ്റ് അഞ്ച് പില്ലറുകള്‍ ഭാരം താങ്ങിനിര്‍ത്തിയതിനാൽ അപകടം ഒഴിവായെന്നും സ്ട്രക്ചറൽ കണ്‍സള്‍ട്ടന്‍റ് എഞ്ചിനീയര്‍ അനിൽ ജോസഫ് പറഞ്ഞു.
ഫ്ലാറ്റിൽ 54 കുടുംബങ്ങളാണ് ഉള്ളത്. ബലക്ഷയം സംഭവിച്ച ബ്ലോക്കിൽ 16 നിലകളിലായി 24 കുടുംബങ്ങളുണ്ട്. പില്ലർ തകർന്ന് കമ്പികൾ പുറത്തേക്ക് വന്നിട്ടുണ്ട്.
ജില്ലാ കളക്ടറും കോർപ്പറേഷൻ അധികൃതരും തുടർനടപടികൾ സ്വീകരിക്കുമെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

