എറണാകുളം, പാലക്കാട്, വയനാട് ഡി.സി.സി പ്രസിഡൻറുമാരെ മാറ്റും
text_fieldsന്യൂഡൽഹി: ഞായറാഴ്ച രാത്രി തുടങ്ങി തിങ്കളാഴ്ച പുലർച്ചെ വരെ നീണ്ട കേരള നേതാക്കളുടെ ആദ്യ ചർച്ച. തിങ്കളാഴ്ച രാവിലെ പുനരാരംഭിച്ച് ഉച്ചവരെ നീണ്ട തുടർ ചർച്ച. ഉച്ചക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണാൻ 10 ജൻപഥിലേക്ക്. അവിടേക്ക് എ.കെ ആൻറണികൂടി വന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിനെ സജ്ജമാക്കാനുള്ള നിർണായക തീരുമാനങ്ങൾക്ക് അന്തിമ രൂപമായി.
സംഘടന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി വേണുഗോപാലിെൻറ വസതിയിൽ കേരളത്തിെൻറ ചുമതലയുള്ള താരീഖ് അൻവറിെൻറ സാന്നിധ്യത്തിലായിരുന്നു ഒന്നാം ഘട്ട ചർച്ച. ചുമതല ഏൽക്കാൻ ധാരണയിലെത്തിയ ശേഷം കെ.സി. വേണുഗോപാലിെൻറ വീട്ടിൽനിന്നിറങ്ങിയ ഉമ്മൻ ചാണ്ടി നേരെ പോയത് ആൻറണിയുടെ വീട്ടിലേക്ക്. അവിടെനിന്ന് ഉമ്മൻ ചാണ്ടി തിരികെ കേരള ഹൗസിൽ എത്തിയേപ്പാേഴക്കും ചെന്നിത്തലയും മുല്ലപ്പള്ളിയും ആൻറണിയുടെ വീട്ടിലെത്തി. തുടർന്ന് 10 ജൻപഥിൽ പോയി രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും മൂവരും കാണുന്നു. എ.കെ ആൻറണിയും അവിടെയെത്തി.
ഉമ്മൻ ചാണ്ടിയെ തലപ്പത്തേക്ക് കൊണ്ടുവരുന്നതും ഡി.സി.സി അധ്യക്ഷന്മാരെ മാറ്റുന്നതുമായിരുന്നു ഹൈകമാൻഡിെൻറ പ്രധാന അജണ്ട. ഉമ്മൻ ചാണ്ടിയുടെ പദവി ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും കൊണ്ട് സമ്മതിപ്പിക്കാൻ ഹൈകമാൻഡിന് കഴിഞ്ഞു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ പത്തനംതിട്ട അടക്കമുള്ള ഡി.സി.സി പ്രസിഡൻറുമാരെ മാറ്റാനുള്ള ശ്രമം വിജയിച്ചില്ല.
എ.െഎ.സി.സി സെക്രട്ടറിമാരുടെ റിപ്പോർട്ടിലെ ശിപാർശ രമേശിനൊപ്പം ഉമ്മൻ ചാണ്ടിയും േചർന്ന് എതിർത്തതോടെ ഹൈകമാൻഡിന് വഴങ്ങേണ്ടി വന്നു. പകരം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതുപോലെ ഇരട്ടപദവിയുള്ളവരെ മാറ്റാൻ ൈഹകമാൻഡ് സമ്മതിക്കുകയും ചെയ്തു. അതിെൻറ അടിസ്ഥാനത്തിലാണ് എറണാകുളം, പാലക്കാട്, വയനാട് ഡി.സി.സി പ്രസിഡൻറുമാരെ മാറ്റാൻ ധാരണയായത്. ഒരു മാസം പ്രചാരണം നടത്താനായി കേരളത്തിൽ നിൽക്കാമെന്ന് എ.കെ ആൻറണി അറിയിച്ചു. ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും ഒപ്പം മുല്ലപ്പള്ളിയും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

