Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറണാകുളം യു.ഡി.എഫി​െൻറ കോട്ട തന്നെ

text_fields
bookmark_border
t.j-vinod
cancel

കൊച്ചി: എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്ഥാനാർഥി ടി.ജെ വിനോദിന് തിളക്കമാർന്ന​ ജയം. പരമ്പരാഗത മായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന മണ്ഡലത്തിൽ 3750 വോട്ടി​​െൻറ ഭൂരിപക്ഷത്തിലാണ്​ ടി.ജെ വിനോദ്​ ജയിച്ച്​ കയറിയത്​.

മണ്ഡലത്തിൽ ടി.ജെ വിനോദ്​ 37,891 വോട്ടുകൾ നേടിയപ്പോൾ എൽ.ഡി.എഫ്​ സ്വതന്ത്രൻ മനു സി. റോയി 34,141 വോട്ടുകൾക്ക്​ നേടി. മനു സി.റോയിയുടെ അപരനായ മനു കെ.എം 2572 വോട്ടുകൾ പിടിച്ചതും തെരഞ്ഞെടുപ്പ്​ ഫലത്തിൽ നിർണായകമായി.

തെരഞ്ഞെടുപ്പ്​ ദിവസമുണ്ടായ കനത്ത മഴ എറണാകുളം മണ്ഡലത്തിലെ പോളിങ്ങിനെ പ്രതികൂലമായി ബാധിച്ചിരുന്നു. പോളിങ്​ സമയം നീട്ടണമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷനോട്​ യു.ഡി.എഫ്​ ആവശ്യപ്പെട്ടുവെങ്കിലും കമീഷൻ ഇതിന്​ വഴങ്ങിയിരുന്നില്ല. ഇത്​ യു.ഡി.എഫി​​െൻറ ഭൂരിപക്ഷത്തെ സ്വാധീനിച്ചുവെന്നാണ്​ വിലയിരുത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ernakulam by election results-Kerala news
Next Story