എറണാകുളം; യു.ഡി.എഫ് കോട്ട
text_fieldsകൊച്ചി: വ്യവസായ ജില്ലയിൽ യു.ഡി.എഫിെൻറ ഏറ്റവും ഉറച്ച കോട്ടയാണ് എറണാകുളം നിയമസ ഭ മണ്ഡലം. രണ്ട് ഉപതെരഞ്ഞെടുപ്പുകളടക്കം ഇതുവരെ നടന്ന 17 തെരഞ്ഞെടുപ്പിലും വിജയം ചൂട ിയത് യു.ഡി.എഫ്. രണ്ടുതവണ മാത്രമാണ് മണ്ഡലം എൽ.ഡി.എഫിനൊപ്പം നിന്നത്. അതാകട്ടെ മണ് ഡലത്തിൽ സർവസ്വീകാര്യരായ സ്വതന്ത്ര സ്ഥാനാർഥികളിലൂടെയും. ഇക്കുറി സ്വതന്ത്രൻ വേ ണോ ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ പാർട്ടി ചിഹ്നത്തിൽ പരീക്ഷണം വേണോ എന്ന് എൽ.ഡ ി.എഫ് തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ.
കൊച്ചി താലൂക്കിൽപെട്ട കൊച്ചി കോർപറേഷനിലെ 26ാം വാർഡ്, കണയന്നൂർ താലൂക്കിലെ ചേരാനല്ലൂർ പഞ്ചായത്ത്, ഇതേ താലൂക്കിൽപെട്ട കൊച്ചി കോർപറേഷനിലെ 27 മുതൽ 30 വരെ വാർഡുകൾ, 32, 35 വാർഡുകൾ, 52 മുതൽ 66 വരെ വാർഡുകൾ എന്നിവ ഉൾപ്പെട്ടതാണ് എറണാകുളം നിയമസഭ മണ്ഡലം.
ലോക്സഭ തെരഞ്ഞെടുപ്പിലെ കണക്കുപ്രകാരം 75,201 സ്ത്രീകളും 72,542 പുരുഷന്മാരും രണ്ട് ട്രാൻസ്െജൻഡറും ഉൾപ്പെടെ 1,47,745 ആണ് മണ്ഡലത്തിലെ വോട്ടർമാർ.
ആറ് തവണ വിജയിച്ച എ.എൽ. ജേക്കബാണ് കൂടുതൽ തവണ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്തത്. 1970 മുതൽ തുടർച്ചയായി നാലുതവണ വിജയിച്ച എ.എൽ. ജേക്കബിനെ തോൽപിച്ച് 1987ൽ നിയമസഭയിലെത്തിയ സ്വതന്ത്ര സ്ഥാനാർഥി പ്രഫ. എം.കെ. സാനുവാണ് മണ്ഡലത്തിെൻറ ആദ്യ ഇടത് പ്രതിനിധി. 1998ലെ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായി ഡോ. സെബാസ്റ്റ്യൻ പോളും വിജയിച്ചു.
നിലവിൽ 19 വർഷമായി മണ്ഡലം യു.ഡി.എഫിെൻറ കൈകളിൽ ഭദ്രം. 2011 മുതൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസിലെ ഹൈബി ഈഡൻ ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, മുൻ എം.പി പ്രഫ. കെ.വി. തോമസ്, മുൻ മേയർ ടോണി ചമ്മണി എന്നിവരുടെ പേരാണ് യു.ഡി.എഫ് ക്യാമ്പിലെ പ്രാഥമിക ചർച്ചകളിൽ ഉയർന്നുകേൾക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും വോട്ട് വിഹിതത്തിലുണ്ടാകുന്ന ഗണ്യമായ വർധന യു.ഡി.എഫിന് കൂടുതൽ ആത്മവിശ്വാസം പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
