Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളത്തും കർശന...

എറണാകുളത്തും കർശന നിയന്ത്രണം; ചെല്ലാനം ഹാർബർ അടച്ചു

text_fields
bookmark_border
chellanam
cancel

കൊച്ചി: ന്യൂമോണിയ ബാധിച്ച്​ ജില്ല ആശുപത്രിയിൽ ചികിൽസയിലായിരുന്നു 66കാരിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണം ഏ​ർപ്പെടുത്തി. ചെല്ലാനം ഫിഷിങ്​ ഹാർബർ അടച്ചിടാൻ തീരുമാനിച്ചു. രോഗി ചികിൽസയിലുണ്ടായിരുന്നു എറണാകുളം ജില്ലാ ആശുപത്രിയിലെ 72 പേരെ ക്വാറൻറീനിലാക്കി. രോഗിയെ ചികിൽസിച്ച ഡോക്​ടർമാരുൾപ്പടെയുള്ളവരെയാണ്​ ക്വാറൻറീനിലാക്കിയത്​. മന്ത്രി വി.എസ്​ സുനിൽകുമാറാണ്​ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്​.

രോഗം സ്ഥിരീകരിച്ച സ്​ത്രീയുടെ ഭർത്താവും മകനും ചെല്ലാനം ഹാർബറിലെ ജോലിക്കാരാണ്.​ അതുകൊണ്ടാണ്​ ഹാർബർ അടക്കാൻ തീരുമാനിച്ചത്​. ഇവരുടെ വീടുൾപ്പെടുന്ന 15ാം വാർഡ്​ ക​ണ്ടൈൻമ​​െൻറ്​ സോണാക്കി മാറ്റും. ഇവർ ചികിൽസ തേടിയ ചെല്ലാനം ക്വാർട്ടിന ആശുപത്രി അടച്ചിടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്​തമാക്കി. 

എറണാകുളം മാർക്കറ്റിലെ 132 പേരുടെ സ്രവം പരിശോധനക്ക്​ അയച്ചു. ഇതിൽ ഒമ്പത്​ ​േപരുടെ ഫലം നെഗറ്റീവാണ്​. മറ്റുള്ളവരുടെ സ്രവപരിശോധന ഫലം പുറത്ത്​ വന്നിട്ടില്ല.
 


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdown
News Summary - Ernakulam district COVID 19 Kerala-Kerala news
Next Story