എറണാകുളം-ബംഗളൂരു സ്പെഷൽ ട്രെയിൻ എട്ടുമുതൽ
text_fieldsപാലക്കാട്: എറണാകുളം ജങ്ഷൻ-കെ.എസ്.ആർ ബംഗളൂരു ഡെയ്ലി സൂപ്പർഫാസ്റ്റ് സ്പെഷൽ ട്രെയിൻ (02678) എറണാകുളത്തുനിന്ന് ജനുവരി എട്ടിന് സർവിസ് ആരംഭിക്കും.
രാവിലെ 9.10ന് പുറപ്പെട്ട് വൈകീട്ട് 7.50ന് ബംഗളൂരുവിലെത്തും. കെ.എസ്.ആർ ബംഗളൂരു-എറണാകുളം ഡെയ്ലി സൂപ്പർഫാസ്റ്റ് (02677) ബംഗളൂരുവിൽനിന്ന് ജനുവരി ഒമ്പതുമുതൽ സർവിസ് ആരംഭിക്കും. രാവിലെ 6.10ന് പുറപ്പെട്ട് വൈകീട്ട് 4.55ന് എറണാകുളം ജങ്ഷനിൽ എത്തും. പൂർണമായും റിസർവ് ചെയ്ത കോച്ചുകളായിരിക്കും.
പൂർണമായും റിസർവ് ചെയ്ത തൃച്ചി ജങ്ഷൻ-പാലക്കാട് ടൗൺ എക്സ്പ്രസ് സ്പെഷൽ തൃച്ചിയിൽനിന്ന് ജനുവരി ആറിനും പാലക്കാട് ടൗണിൽനിന്ന് ഏഴിനും സർവിസ് ആരംഭിക്കും. 06843ാം നമ്പർ ട്രെയിൻ തൃച്ചി ജങ്ഷനിൽനിന്ന് ഉച്ചക്ക് ഒന്നിന് പുറപ്പെട്ട്, രാത്രി 8.35ന് പാലക്കാട് ടൗണിലെത്തും.
06844ാം ട്രെയിൻ പാലക്കാട് ടൗണിൽനിന്ന് രാവിലെ 06.35ന് പുറപ്പെട്ട്, ഉച്ചക്ക് 1.50ന് തൃച്ചി ജങ്ഷനിലെത്തും. ഇൗ ട്രെയിനിന് 11 രണ്ടാം ക്ലാസ് സിറ്റിങ് കോച്ചുകൾ ഉണ്ടായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

