സ്ഥലം വിൽപന: വൈദികർ ഉന്നയിച്ച കാര്യങ്ങൾ തെറ്റെന്ന് സഭാ നേതൃത്വം
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് ആരോപണങ്ങളിൽനിന്ന് മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം കുറ്റമുക്തനാക്കിയെന്ന് സഭാ മീഡിയ കമീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം നൽകിയ വിധി തീർപ്പിനെതിരെ അതിരൂപതാംഗമായ ഫാ. വർഗീസ് പെരുമായൻ കത്തോലിക്കാസഭയുടെ പരമോന്നത കോടതിയായ അപ്പസ്തോലിക് സിഞ്ഞത്തൂരായിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ നിരാകരിച്ച് 2023 മാർച്ച് 14ന് അപ്പസ്തോലിക് സിഞ്ഞത്തൂര അന്തിമ വിധിതീർപ്പ് നൽകി ഉത്തരവിറക്കിയതായി മീഡിയ കമീഷൻ അറിയിച്ചു.
സഭാധ്യക്ഷനെ കുറ്റക്കാരനാക്കി നിർത്താനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയെത്തുടർന്നാണ് അടിസ്ഥാനരഹിത വാർത്തകൾ പ്രചരിപ്പിക്കുന്നത്. ദുരാരോപണങ്ങൾ പ്രചരിപ്പിക്കുന്നവർ പിന്മാറണമെന്നും മീഡിയ കമീഷൻ സെക്രട്ടറി ഫാ. ആന്റണി വടക്കേക്കര അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

