എസ്.എഫ്.െഎക്കാരനെ വിട്ടയക്കാൻ സ്റ്റേഷനിൽ തള്ളിക്കയറി; 10 പേർക്കെതിരെ കേസ്
text_fieldsഇരവിപുരം: വാഹന പരിശോധനക്കിടെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന എസ്.എഫ്.ഐ പ്രവർത്തകനെ വിട്ടയക്കണ മെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച 10 പേർക്കെതിരെ കേസെടുത്തു. മയ്യനാട് കുറ്റിക്കാട് സ്വ ദേശികളായ സജിൻ ദാസ്, സുർജിത്, രവി രാജ്, സജീർ എന്നിവർക്കും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയുമാണ് ഇരവിപുരം പൊലീസ ് കേസെടുത്തത്.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ഇരവിപുരം എസ്.ഐയുടെ നേതൃത്വത്തിൽ പട്രോളിങ് നടത്തവെ മയ്യനാട് ഭാഗത്തുെവച്ച് സജിൻ ദാസ് എന്ന യുവാവിനെ ബൈക്കിെൻറ രേഖകൾ കൈവശം ഇല്ലാത്തതിനെ തുടർന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വാഹനത്തിെൻറ രേഖകൾ കൊണ്ടുവന്നാൽ വിട്ടയക്കാമെന്ന് പറയുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറി ബഹളം വെക്കുകയും വിട്ടയക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. ബൈക്കിെൻറ രേഖകൾ കാണിച്ചതിനെ തുടർന്ന് സജിൻ ദാസിനെ വിട്ടയക്കുകയും ചെയ്തു.
ഇയാളെ കൂട്ടിക്കൊണ്ടുപോകാനെത്തിയവരാണ് ബഹളം വെച്ചത്. ഡി.വൈഎഫ്.ഐ ജില്ല ജാഥക്ക് മുന്നോടിയായുള്ള പ്രകടനത്തിൽ പങ്കെടുക്കുന്നതിന് പ്രവർത്തകരെയും കാത്തുനിന്ന സജിൻ ദാസിനെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുെന്നന്നാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറയുന്നത്. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
