മണ്ണിടിച്ചിൽ സാധ്യത: ഏറാട്ട്കുണ്ട് കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
text_fieldsകൽപറ്റ: കാലവര്‍ഷക്കെടുതി നേരിടുന്നതിെൻറ ഭാഗമായി മേപ്പാടി അട്ടമല ഏറാട്ട്കുണ്ട് കാട്ടുപണിയ കോളനിയിലെ മുഴുവന്‍ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. ആറു കുടുംബങ്ങളിലായുള്ള 28 പേരെയാണ് അട്ടമലയിലെ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ കെട്ടിടത്തിലേക്ക് മാറ്റിയത്. മഴ കനക്കുന്നതോടെ പ്രദേശത്ത് മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനുമുള്ള സാധ്യത ഏറെയാണ്. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാനും ഏറെ പ്രയാസമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ മണ്ണിടിച്ചില്‍ ശക്തമായിരുന്നു.
ഈ സാഹചര്യത്തിലാണ് ജില്ല ഭരണകൂടത്തിെൻറ നിര്‍ദേശാനുസരണം ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്. മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസര്‍ ടി.പി. ഷാഹിദിെൻറ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തിയതിനു ശേഷമാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
ട്രൈബല്‍ വകുപ്പിെൻറ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണകിറ്റുകളും ഏര്‍പ്പാടാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെയാണ് ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പൊലീസും ഫയര്‍ഫോയ്സും വനം വകുപ്പ് ജീവനക്കാരും അടങ്ങിയ സംഘം കോളനിയിലേക്കെത്തിയത്. ജില്ല ഭരണകൂടത്തിെൻറ നിര്‍ദേശം പാലിക്കണമെന്ന് അറിയിച്ചതോടെ കോളനിവാസികള്‍ മാറാന്‍ തയാറായി.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിെൻറ ഭാഗമായി ഏര്‍പ്പാടാക്കിയ മോക്ഡ്രില്ലിെൻറ ഭാഗമായാണ് ഇവരെ മാറ്റിയത്. ഡിവൈ.എസ്.പി ടി.പി. ജേക്കബ്, തഹസില്‍ദാര്‍ ടി.പി. ഹാരിസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റജീന കെ. ജോസ്, കല്പറ്റ ഫയര്‍ ആൻഡ് റസ്ക്യു സ്റ്റേഷന് ഓഫിസര്‍ കെ.എം. ജോമി, ട്രൈബല്‍ സെല്‍ കോഓഡിനേറ്റര്‍ അക്ബര്‍ അലി തുടങ്ങിയവര്‍ മാറ്റിപ്പാര്‍പ്പിക്കലിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
