Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2018 3:57 AM IST Updated On
date_range 12 Sept 2018 3:57 AM ISTപ്രളയജലത്തിൽ ഇരട്ടയാർ ഡാമിെൻറ തുരങ്കമുഖം ഭാഗികമായി അടഞ്ഞു
text_fieldsbookmark_border
camera_alt???????? ???????? ??????????
കട്ടപ്പന: ഇരട്ടയാർ ഡാമിെൻറ തുരങ്കമുഖം മാലിന്യം അടിഞ്ഞ് ഭാഗികമായി അടഞ്ഞു. പ്രളയജലത്തിൽ ഒഴുകിവന്ന മരത്തടികളും ചപ്പുചവറുകളും ചാണകംനിറച്ച ചാക്കുകെട്ടുകളും അടിഞ്ഞാണ് തുരങ്കമുഖത്തെ ഇരുമ്പ് ഗ്രില്ല് ഭാഗികമായി അടഞ്ഞത്. ഇത് അടിയന്തരമായി നീക്കുന്നില്ലെങ്കിൽ തുലാവർഷ മഴയിലെ ജലം ഇടുക്കി ജലാശയത്തിലേക്ക് ഒഴുകുന്നതിന് തടസ്സം നേരിടും. ഇരട്ടയാർ ഡാമിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുന്നതിനും ഡാം തുറന്നുവിടുന്നതിനും ഇത് ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ പോഷക ഡാമായ ഇരട്ടയാറിൽനിന്ന് ഇടുക്കിയിലേക്ക് ജലം എത്തിക്കുന്ന നാല് കി.മീ. നീളമുള്ള തുരങ്കത്തിെൻറ ആരംഭത്തിലാണ് മാലിന്യമടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നത്. വലിയ തെങ്ങിൻതടികളും പാറക്കഷണങ്ങളും മരക്കമ്പുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും തുരങ്കമുഖത്തെ ഇരുമ്പ് ഗ്രില്ലിൽ തടഞ്ഞുനിൽക്കുകയാണ്. സമീപത്തെ ക്ഷീര കർഷകൻ കന്നുകാലി ഫാമിനുസമീപം സൂക്ഷിച്ചിരുന്ന 250 ചാക്കോളം ഉണങ്ങിയ ചാണകപ്പൊടി പ്രളയജലത്തിൽ ഒഴുകിയെത്തി ഇവിടെ തടഞ്ഞിട്ടുണ്ട്.
പ്രളയകാലത്ത് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതിന് പിന്നാലെ ഇരട്ടയാർ, കല്ലാർ ഡാമുകളും തുറന്നിരുന്നു. ഇരട്ടയാർ ഡാമിൽ ഒഴുകിയെത്തുന്ന നീരൊഴുക്ക് ഇടുക്കി ജലാശത്തിലേക്ക് തുരങ്കത്തിലൂടെ കൊണ്ടുപോകുന്ന ജലത്തിെൻറ അളവിനേക്കാൾ ക്രമാതീതമായി ഉയർന്നപ്പോഴായിരുന്നു ഇത്. ചിന്നാർ, പെരിഞ്ചാംകുട്ടി മേഖലയിൽ വളരെയേറെ കൃഷി നാശത്തിലാണ് ഇത് കലാശിച്ചത്. തുലാമഴ അടുത്തുനിൽക്കെ, തുരങ്കമുഖത്തെ തടസ്സങ്ങൾ അടിയന്തരമായി നീക്കിയില്ലെങ്കിൽ ഇരട്ടയാർ ഡാമിൽ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരാൻ കാരണമാകും.
ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയം തകർന്നത് ടണൽമുഖം അടക്കാതിരുന്നതിനാൽ
ചെറുതോണി (ഇടുക്കി): സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ വൈദ്യുതി നിലയമായ ലോവർ പെരിയാർ പ്രളയത്തിൽ തകരാൻ ഇടയായത് ഉദ്യോഗസ്ഥരുടെ വീഴ്ച. വൈദ്യുതി ഉൽപാദനം നിർത്തിെവച്ച് ഡാമിെൻറ ഇൻടേക്ക് ഗേറ്റ് (ടണൽമുഖം) അടക്കാത്തതിനാൽ ടണലിൽ വെള്ളത്തോടൊപ്പം ചളിയും മണ്ണും അടിച്ചുകയറുകയായിരുന്നു. കഴിഞ്ഞ 15ന് രാത്രി മഹാപ്രളയം ഉണ്ടാകുകയും ഇടുക്കിയും കല്ലാർകുട്ടിയും അടക്കം അണക്കെട്ടുകൾ തുറന്നുവിടുകയും ചെയ്ത ഘട്ടത്തിൽ അശ്രദ്ധമായി ടണലിലൂടെ വെള്ളം കയറ്റിവിട്ട് ലോവർ പെരിയാറിൽ വൈദ്യുതി ഉൽപാദനം തുടർന്നു. ഒപ്പം കല്ലും മണ്ണും ചളിയും ടണലിനുള്ളിലേക്ക് തള്ളിക്കയറിക്കൊണ്ടിരുന്നത് ശ്രദ്ധിക്കാതെയായിരുന്നു ഇൗ നടപടി.
നിയന്ത്രണാതീത കാരണങ്ങൾ ശ്രദ്ധയിൽപെട്ടാൽ കരിമണലിലെ നിലയത്തിൽ അറിയിച്ച് വൈദ്യുതി ഉൽപാദനം നിർത്തിവെക്കാൻ സംവിധാനമുണ്ട്. എപ്പോൾ വേണമെങ്കിലും ടണലിൽ വെള്ളംകയറാതെ നിർത്തിവെക്കാൻ പറ്റുന്ന നാല് ഗേറ്റുകൾ വേറെയുണ്ട്. ഇതിൽ രണ്ടെണ്ണം ഡാമിെൻറ ഇൻടേക്കിൽ തന്നെയാണ്. ഒരെണ്ണം പ്രവർത്തനരഹിതമായാൽ രണ്ടാമത്തെ ഗേറ്റ് അടക്കാം. ഇതുരണ്ടും അടക്കാൻ കഴിയാതെ വന്നാൽ വെള്ളം ഒഴുകിച്ചെല്ലുന്ന കരിമണലിലെ പ്രഷർ ഷാഫ്റ്റിലെ ഗേറ്റ് അടക്കാം. നാലാമത്തെ ഗേറ്റ് ജനറേറ്ററിന് അടുത്തുള്ള ബട്ടർഫ്ലൈ വാൽവിനോട് ചേർന്നാണ്. എന്നാൽ ലോവർ പെരിയാറിൽ സംഭവദിവസം ഇൗ നാലുഗേറ്റുകളും അടച്ചില്ല. വൈദ്യുതി ഉൽപാദനം നടക്കുമ്പോൾ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാകേണ്ടതാണ്. എന്നാൽ, സംഭവദിവസം മുഖ്യചുമതലക്കാർ ഇല്ലായിരുന്നെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story