ചരിത്രത്തെ മായ്ച്ചു കളയലും മിത്തുകളുടെ പണിപ്പുരയും : സെമിനാർ 18ന്
text_fieldsതിരുവനന്തപുരം : ഇന്ത്യയുടെ വസ്തുനിഷ്ഠ ചരിത്രത്തെ തമസ്കരിക്കാനായി ദേശീയ തലത്തിൽ നടക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ 18 ന് തിരുവനന്തപുരത്ത് അഖിലേന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി ഒരു ദേശീയ ചരിത്ര സെമിനാർ സംഘടിപ്പിക്കുന്നു. 'ചരിത്രത്തെ മായ്ച്ചു കളയലും മിത്തുകളുടെ പണിപ്പുരയും ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നത്' എന്ന വിഷയത്തിലാണ് ഏകദിന സെമിനാർ.
ജോയിന്റ് കൗൺസിൽ ഹാളിൽ ഞായറാഴ്ച രാവിലെ 10 ന് ചരിത്രകാരിയും ഇന്ത്യൻ ചരിത്ര കോൺഗ്രസ് മുൻ അധ്യക്ഷയുമായ പ്രഫ. ആർ. മഹാലക്ഷ്മി ഉദ്ഘാടനം ചെയ്യും.
കേരള ഹിസ്റ്ററി കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ ജോസഫ് 'വിഷലിപ്തമായ ഇന്ത്യാ ചരിത്ര നിർമിതി വളച്ചൊടിക്കലുകൾക്കുമപ്പുറം' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ പി.പി അബ്ദുൽ റസാഖ് 'മുഗൾ ചരിത്രം ഹിന്ദുത്വ വാദികളെ പ്രകോപിപ്പിക്കുന്നത് എന്തു കൊണ്ട്?' എന്ന വിഷയം അവതരിപ്പിക്കും.
'ഇന്ത്യൻ ജ്ഞാന വ്യവസ്‌ഥയും ദേശീയ വിദ്യാഭ്യാസ നയവും' എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മാളവിക ബിന്നി പേപ്പർ അവതരിപ്പിക്കും. ഉദ്ഘാടന സെഷനിൽ തിരുവനന്തപുരംഡോ. ആർ ഗോപിനാഥൻ മോഡറേറ്റർ ആകും. രണ്ടാമത്തെ സെഷനിൽ ഡോ. എം.എം ഖാനും സമാപന സെഷനിൽ പ്രഫ. എം.പി മത്തായിയും അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

