കട്ടേപ്പാടത്ത് തയ്യാറാക്കിയ ഞാറ്റടി ഇരണ്ടകള് നശിപ്പിച്ചു
text_fieldsആലുവ: കട്ടേപ്പാടത്ത് നെല്‍കൃഷിക്കായി തയ്യാറാക്കിയ ഞാറ്റടി ഇരണ്ടകള് നശിപ്പിച്ചു. 25 ഏക്കറിലേക്കായി 600 കിലോഗ്ര ാം നെല്‍വിത്താണ് ഇതിന് ഉപയോഗിച്ചത്. ഞാറ്റടിയുടെ പകുതിയിലേറെ ഭാഗവും ഇരണ്ടകളും ദേശാടനപക്ഷികളും തിന്നു നശിപ്പിച്ചു.
അടയാളത്തിന്റെ നേതൃത്വത്തില്‍ കട്ടേപ്പാടത്തും ചവര്പ്പാടത്തുമായി നൂറ് ഏക്കറോളം നെല്‍കൃഷിയാണ് നടത്തിയിരുന്നത്. എന്നാല്‍, വെള്ളക്കെട്ട് മൂലം കട്ടേപ്പാടത്തെ കൃഷി നഷ്ടത്തിലാവുകയായിരുന്നു. അതിനിടയിലാണ് അടുത്ത കൃഷിക്കായി തയ്യാറാക്കിയ ഞാറ്റടിയും നശിപ്പിക്കപ്പെട്ടത്. ഇത് തുടര്‍ച്ചയായ നഷ്ടത്തിനിടയാക്കുമെന്ന് അടയാളം പ്രസിഡന്റ് അന്‍സാര്‍ പറഞ്ഞു.
ചൂട് കൂടുന്നതോടെ വെള്ളം ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് നിരവധി പക്ഷികളാണ് പറന്നെത്തുന്നത്. ഇവര്‍ കൃഷിയുടെ അന്തകരാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.