വൈദിക സമിതി തെരഞ്ഞെടുപ്പില് കൃത്രിമം നടന്നതായി പരാതി
text_fieldsകൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതി അടിയന്തരമായി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികർ സീറോ മലബാർ സഭ മെത്രാൻ സിനഡിന് കത്തയച്ചു. നിലവിലെ വൈദിക സമിതി അംഗീകൃത ചട്ടങ്ങളും മര്യാദകളും കാറ്റിൽപറത്തിയാണ് പ്രവർത്തിക്കുന്നത്. സമിതി സെക്രട്ടറിയുടെ നേതൃത്വത്തിൽ അതിരൂപതയുടെ മഹത്തായ പാരമ്പര്യത്തിൽ കരിവാരിത്തേക്കുകയാണ്. സമിതി െതരഞ്ഞെടുപ്പിലും സംശയമുണ്ട്. പകുതിയോളം വൈദികർ വിട്ടുനിന്ന വോെട്ടടുപ്പ് പ്രക്രിയ സുതാര്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ വൈദിക സമിതി പിരിച്ചുവിട്ട് പുതിയ െതരഞ്ഞെടുപ്പ് നടത്തണമെന്നാണ് വൈദികർ സിനഡിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നത്.
വിവാദ ഭൂമി വിൽപന വിഷയത്തിന് ഇതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നും ഓശാന ഞായർ, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ കർദിനാൾ നടത്തിയ പ്രസംഗം കാര്യങ്ങൾ കൂടുതൽ വഷളായെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ മാർ ജോർജ് ആലഞ്ചേരിക്ക് കത്തയച്ചിരുന്നു. ഇതിനെതിരെയാണ് ഏതാനും വൈദികർ ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. എല്ലാ വൈദികരുടെയും നിർദേശ പ്രകാരമാണ് കത്തെഴുതുന്നതെന്നാണ് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ വ്യക്തമാക്കിയിരുന്നത്.
എന്നാൽ, അത്തരത്തിൽ കത്തെഴുതാൻ തങ്ങളാരും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ഇതിനെതിരെ രംഗത്തുവന്നിരിക്കുന്ന വൈദികർ പറയുന്നത്. ഏതാനും വൈദികരുടെ നേതാവായി ചമഞ്ഞ് വൈദികരെയാകെ അപമാനിതരാക്കുന്ന അദ്ദേഹത്തിെൻറ രീതി അത്യന്തം പ്രതിഷേധാർഹമാണെന്നും ഇവർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതിരൂപത നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് എല്ലാ വൈദികരും ഒരു മാസത്തെ അലവൻസ് സംഭാവനയായി നൽകണമെന്നും വിദേശത്തുള്ള വൈദികർ 150 യൂറോ വീതം കൊടുക്കണമെന്നും കൂടാതെ, പലിശരഹിത വ്യവസ്ഥയിൽ ആവുന്നത്ര സംഖ്യ സമാഹരിച്ച് അതിരൂപതക്ക് നൽകണമെന്നും അഭ്യർഥിച്ചുള്ള മുഖ്യ സഹായ മെത്രാെൻറ കത്ത് പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോയി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സമൂഹമധ്യത്തിൽ കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കടബാധ്യത തീർക്കാൻ കോട്ടപ്പടിയിലുള്ള സ്ഥലം കഴിയുന്നത്ര വേഗത്തിൽ വിൽക്കുകയാണ് വേണ്ടത്.
ഇൗ സ്ഥലം വാങ്ങാൻ ആളുമുണ്ടെന്നാണ് മനസ്സിലാകുന്നത്. എന്നാൽ, ഒരു പറ്റം യുവവൈദികർ യുക്തിരഹിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഇത് തടസ്സപ്പെടുത്തുകയാണെന്നും കത്തിൽ പരാമർശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
