Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏ​റാ​ള്‍പാ​ട് രാ​ജ...

ഏ​റാ​ള്‍പാ​ട് രാ​ജ പി.​സി.​കെ. രാ​ജ അ​ന്ത​രി​ച്ചു

text_fields
bookmark_border
ഏ​റാ​ള്‍പാ​ട് രാ​ജ പി.​സി.​കെ. രാ​ജ അ​ന്ത​രി​ച്ചു
cancel

കോ​ഴി​ക്കോ​ട്: സാ​മൂ​തി​രി സ്വ​രൂ​പ​ത്തി​ലെ ര​ണ്ടാം സ്ഥാ​നി ഏ​റാ​ള്‍പാ​ട് രാ​ജ മാ​ങ്കാ​വ് പ​ടി​ഞ്ഞാ​റെ കോ​വി​ല​ക​ത്തെ പി.​സി. കു​ഞ്ഞേ​ട്ട​ന്‍ രാ​ജ (പി.​സി.​കെ.​രാ​ജ --91) ഗോ​വി​ന്ദ​പു​രം വാ​യ​ന​ശാ​ല​ക്ക്​ സ​മീ​പം തെ​ക്കെ​പ്പാ​ട്ട് ‘മ​ഗ​ധ’ വ​സ​തി​യി​ല്‍ അ​ന്ത​രി​ച്ചു. ത​ളി സാ​മൂ​തി​രി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​നും പ്ര​ശ​സ്ത ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു.
നാ​ട​കം (മൃ​ഗ​തൃ​ഷ്ണ), ക​വി​ത, ചെ​റു​ക​ഥ, നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ള്‍ എ​ന്നി​വ പു​സ്ത​ക രൂ​പ​ത്തി​ലും അ​ല്ലാ​തെ​യും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ർ.​എ​സ്.​എ​സി​​െൻറ പ്രാ​ദേ​ശി​ക ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം ‘കേ​സ​രി’​യി​ലും ‘ഓ​ർ​ഗ​നൈ​സ​ര്‍’ ഇം​ഗ്ലീ​ഷ് വാ​രി​ക​യി​ലും വി​ദേ​ശ​കാ​ര്യ ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​തി​യി​രു​ന്നു. 1980ല്‍ ​കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ രാ​ജ്യ​ത്തെ അ​ധ്യാ​പ​ക​ർ​ക്കാ​യി ന​ട​ത്തി​യ പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ല്‍ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ജ​യി​ല്‍വാ​സം വ​രി​ച്ചി​ട്ടു​ണ്ട്. 
സാ​മൂ​തി​രി സ്‌​കൂ​ളി​ലും കോ​ള​ജി​ലും പാ​ല​ക്കാ​ട് വി​ക്‌​ടോ​റി​യ കോ​ള​ജി​ലു​മാ​യി പ​ഠ​നം ന​ട​ത്തി​യ​ശേ​ഷം മ​ദ്രാ​സി​ല്‍ പി.​ഡ​ബ്ല്യു.​ഡി​യി​ലാ​ണ് ആ​ദ്യം ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.  തു​ട​ർ​ന്ന്​ അ​ധ്യാ​പ​ന​താ​ൽ​പ​ര്യം കൊ​ണ്ട് നാ​ട്ടി​ലെ​ത്തി. ഹോ​മി​യോ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടു​ണ്ട്.

സാ​മൂ​തി​രി ഭ​ര​ണ​കാ​ല​ത്ത് പാ​ര​മ്പ​ര്യ പ്രാ​മു​ഖ്യ​മു​ണ്ടാ​യി​രു​ന്ന ത​ല​പ്പ​ണ ഇ​ല്ല​ത്തെ അം​ഗം പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ​യും പ​രേ​ത​യാ​യ അ​മ്പാ​ടി കോ​വി​ല​കം വ​ലി​യ ത​മ്പു​രാ​ട്ടി​യാ​യി​രു​ന്ന കു​ട്ടി​യ​നു​ജ​ത്തി ത​മ്പു​രാ​ട്ടി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: മേ​ലാ​റ്റൂ​ര്‍ ന​ടു​വ​ക്കാ​ട്ട് അ​രി​ക്ക​ര രാ​ധ കോ​വി​ല​മ്മ. മ​ക്ക​ൾ: ഡോ. ​എ​ൻ.​എ. മി​നി ന​വീ​ന​ന്‍ (ചേ​വാ​യൂ​ര്‍ ഗ​വ. ത്വ​ക്​ രോ​ഗാ​ശു​പ​ത്രി), ഡോ. ​എ​ന്‍.​എ. മാ​യ ശ​ര്‍മ (കോ​ള​ജ് അ​ധ്യാ​പി​ക, ബം​ഗ​ളൂ​രു),  എ​ൻ.​എ മ​ഹേ​ഷ് (സോ​ഫ്ട്‌​വെ​യ​ര്‍ എ​ന്‍ജി​നീ​യ​ർ, അ​മേ​രി​ക്ക), എ​ൻ.​എ മൃ​ദു​ല്‍രാ​ജ് (സെ​ക്ഷ​ന്‍ ഓ​ഫി​സ​ർ, വെ​റ്റ​റി​ന​റി സ​ര്‍വ​ക​ലാ​ശാ​ല).  മ​രു​മ​ക​ൾ: എ.​പി. ന​വീ​ന​ന്‍ (ഷാ​ര്‍ജ), ഡോ. ​പ​ര​മേ​ശ്വ​ര ശ​ര്‍മ (അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍, ഐ.​എ​സ്.​ആ​ർ.​ഒ), ആ​ശ മ​ഹേ​ഷ് (അ​മേ​രി​ക്ക), ഡോ. ​അ​നു​രാ​ധ (പെ​രി​ന്ത​ല്‍മ​ണ്ണ അ​സ​െൻറ്​ ഇ.​എ​ന്‍.​ടി ആ​ശു​പ​ത്രി). സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​രാ​യ ഡോ. ​പി.​സി. ചെ​റി​യേ​ട്ട​ന്‍ രാ​ജ, അ​നു​ജ​ത്തി ത​മ്പു​രാ​ട്ടി, പി.​സി.​വി. രാ​ജ, ചെ​റി​യ അ​നു​ജ​ത്തി ത​മ്പു​രാ​ട്ടി. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന്​ ​മാ​ങ്കാ​വ് കോ​വി​ല​കം ശ്മ​ശാ​ന​ത്തി​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsobituarywritermalayalam newsPCK Raja
News Summary - Eraalpad Raj PCK Raja passed away- Kerala news
Next Story