അക്ഷരലക്ഷം: 40,440 പേർ പരീക്ഷ എഴുതി
text_fieldsതിരുവനന്തപുരം: പരിപൂർണ സാക്ഷരതയെന്ന ലക്ഷ്യത്തോടെ സാക്ഷരതമിഷൻ ആവിഷ്കരിച്ച ‘അക്ഷരലക്ഷം’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 40,440 പേർ പരീക്ഷയെഴുതി. ജയിലുകളിൽ 80 തടവുകാരും പരീക്ഷയെഴുതി. പാലക്കാട് ജില്ലയിലാണ് ഏറ്റവുംകൂടുതൽ പേർ -11,683. 2420 പട്ടികജാതിക്കാരും 946 പട്ടികവർഗക്കാരും പരീക്ഷയെഴുതി. പ്രായംതിരിച്ച കണക്ക്: 35നുതാഴെ 3604, 35-60: 36,0112, 60നുമുകളിൽ 724. ഹരിപ്പാട് ചേപ്പാട് സ്വദേശി 96 വയസ്സുള്ള കാർത്ത്യായനി അമ്മയാണ് പരീക്ഷയെഴുതിയവരിൽ പ്രായംകൂടിയ ആൾ.
പുതിയ സാക്ഷരത പാഠാവലിയിലായിരുന്നു പരീക്ഷ. 40 മാർക്കിെൻറ എഴുത്തുപരീക്ഷ, 30 മാർക്കിെൻറ വായന പരിശോധന, 30 മാർക്കിെൻറ കണക്ക് എന്നിവയാണ് ഉൾപ്പെടുത്തിയത്. വായനക്ക് 30ൽ ഒമ്പത്, എഴുത്തിന് 40ൽ 12, കണക്കിന് 30ൽ 9 എന്നിങ്ങനെയാണ് പാസ് മാർക്ക്. ജയിക്കാൻ ആവശ്യമായ മിനിമം മാർക്ക് 30. അക്ഷരലക്ഷം പാസാകുന്നവർക്ക് നാലാംതരം തുല്യതക്ക് അപേക്ഷിക്കാം. ‘അക്ഷരലക്ഷം’ രണ്ടാംഘട്ടം ജില്ലയിലെ െതരഞ്ഞെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നടപ്പാക്കുമെന്ന് സാക്ഷരത മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
