Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി മാധ്യമങ്ങള്‍ക്ക്...

ഇനി മാധ്യമങ്ങള്‍ക്ക് ആക്രമിക്കാന്‍ ഞാനുണ്ടാവില്ല –ഇ.പി. ജയരാജന്‍

text_fields
bookmark_border
ഇനി മാധ്യമങ്ങള്‍ക്ക് ആക്രമിക്കാന്‍ ഞാനുണ്ടാവില്ല –ഇ.പി. ജയരാജന്‍
cancel

കണ്ണൂര്‍: ‘‘ഇനി നിങ്ങള്‍ക്ക് പ്രത്യക്ഷത്തിലോ പരോക്ഷമായോ ആക്രമിക്കാന്‍ ഞാനുണ്ടാവില്ല’’ -സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഇറങ്ങിപ്പോയതിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. രാഷ്ട്രീയം വിടുകയാണെന്നാണോ ഇതിനര്‍ഥം എന്ന് ചോദിച്ചപ്പോള്‍ ‘‘നിങ്ങള്‍ എങ്ങനെയും എഴുതിക്കോളൂ’’ എന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.0

മാധ്യമങ്ങളില്‍ പേര് വരാത്തനിലയില്‍ ഇനി സാധാരണക്കാരനെപ്പോലെ ജീവിക്കലാണ് നല്ലതെന്ന് ജയരാജന്‍ പറഞ്ഞു. ‘‘മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ദൗത്യം നിര്‍വഹിച്ചല്ളോ. നിങ്ങളെല്ലാവരും ചേര്‍ന്ന് എന്നെ വേട്ടയാടുകയായിരുന്നല്ളോ. എന്തൊക്കെയാണ് നിങ്ങള്‍ എഴുതിവിട്ടത്. സത്യവുമായി ഒരു പുലബന്ധവുമില്ലാത്ത കാര്യങ്ങള്‍ എഴുതിവിട്ടു. അതുതന്നെ ഇനിയും നിങ്ങള്‍ തുടര്‍ന്നോളൂ’’ -ജയരാജന്‍ പറഞ്ഞു. ജനപ്രതിനിധി എന്നനിലയിലും ഇനി രംഗത്തുണ്ടാവില്ളേ എന്ന് ചോദിച്ചപ്പോള്‍ ‘‘ഇപ്പോഴൊന്നും പറയുന്നില്ല’’ എന്നായിരുന്നു ജയരാജന്‍െറ മറുപടി. ‘‘അതിനും നിങ്ങള്‍ക്ക് തോന്നിയത് എഴുതിക്കോളൂ’’ -ജയരാജന്‍ പറഞ്ഞു.

 സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഇറങ്ങിപ്പോയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘‘ഞാന്‍ ഇറങ്ങിവരുന്നതല്ളേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. അതിനകത്ത് യോഗം തുടരുന്നുണ്ടോ എന്ന് നിങ്ങള്‍ക്കറിയാമോ’’ എന്നായിരുന്നു ചോദ്യം. ‘‘യോഗംകഴിഞ്ഞ് പ്രധാനപ്പെട്ട ചില ആവശ്യത്തിന് ഞാന്‍ ഇറങ്ങിവന്നതാണ്. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാതിരുന്നതും വേറെചില കാര്യങ്ങളുള്ളതുകൊണ്ടാണ്’’. പാര്‍ട്ടി കമ്മിറ്റിയെക്കാള്‍ വലിയ കാര്യമെന്തായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ അതും നിങ്ങളോട് പറയണോ എന്നായിരുന്നു മറുപടി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ep jayarajan
News Summary - EP Jayarajan
Next Story