സർക്കാർ സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. എല്ലാതരം വിശ്വാസികളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാണ് സർക്കാർ നിലപാടെന്നും ഇ.പി വ്യക്തമാക്കി.
സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. ആർ.എസ്.എസ് നിയോഗിച്ച പിടിച്ചുപറിക്കാരും ക്രിമിനലുകളുമാണ് ഇപ്പോൾ ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നതെന്നും ഇ.പി പറഞ്ഞു. രണ്ട് യുവതികൾ കനത്ത സുരക്ഷയിൽ ശബരിമലയിൽ നടപ്പന്തൽ വരെ എത്തിയതിന് പിന്നാലെയാണ് ഇ.പി ജയരാജെൻറ പ്രതികരണം.
മോജോ ടിവി എന്ന തെലുങ്ക് ചാനലിൻെറ റിപ്പോര്‍ട്ടര്‍ ഹൈദരാബാദ് സ്വദേശി കവിതയും എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയുമാണ് ശബരിമലയിലേക്ക് ഇന്ന് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.