Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 3:20 PM IST Updated On
date_range 19 Jun 2019 12:29 PM ISTഹർത്താൽ അല്ല, സംഘ്പരിവാറിനെയാണ് നിരോധിക്കേണ്ടത് - ഇ.പി ജയരാജൻ
text_fieldsbookmark_border
തിരുവന്തപുരം: കേരളത്തിൽ നിരോധിക്കേണ്ടത് ഹർത്താൽ അല്ല, ആർ.എസ്.എസിനേയും സംഘ്പരിവാറിനേയുമാണെന്ന് വ്യവസായ മ ന്ത്രി ഇ.പി ജയരാജൻ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പറയുന്നത് തറവേല ചെയ്യുന്ന നേതാക്കളാണെന്നും ജയരാജൻ ആരോപിച്ചു.
പരിസ്ഥിതി സൗഹൃദ ഖനനം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വികസനത്തിനെതിരായ അനാവശ്യ പ്രവണതകൾ അവസാനിപ്പിക്കണം. നിയമ നിർമ്മാണത്തിലൂടെയേ ഇത് റദ്ദാക്കാനാവൂ. ഖനനത്തിന് സംസ്ഥാന തല അനുമതി വേണമെന്ന ഗ്രീൻ ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കോംട്രസ്റ്റിലെ മുൻ തൊഴിലാളികൾക്ക് പ്രതിമാസം അയ്യായിരം രൂപ നൽകുന്ന നടപടി തെറ്റാണെന്നും ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
