Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്​.എസുകാരിൽ നിന്ന്​ മര്യാദ പ്രതീക്ഷിച്ചിട്ട്​ കാര്യമില്ല - ഇ.പി ജയരാജൻ

text_fields
bookmark_border
ആർ.എസ്​.എസുകാരിൽ നിന്ന്​ മര്യാദ പ്രതീക്ഷിച്ചിട്ട്​ കാര്യമില്ല - ഇ.പി ജയരാജൻ
cancel

തിരുവനന്തപുരം: സംഘപരിവാറിൽ നിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. ഭീകരവാദികളാണ് ശബരിമലയിൽ അക്രമത്തിനായി തമ്പടിക്കുന്നത്. അക്രമം അതിരു കടന്നാൽ എങ്ങനെ നേരിടണം എന്ന് സർക്കാറിനറിയാമെന്നും ജയരാജൻ പറഞ്ഞു.

ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കണ്ണൂരിൽ നിന്നുള്ള ആർ.എസ്.എസ് അക്രമി സംഘമാണെന്ന്​ എം.വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതികളായവരാണ് ഇതിന് നേതൃത്വം നൽകുന്നത്. വിശ്വാസം തൊട്ടു തീണ്ടിയിട്ടില്ലാത്ത കൊടും ക്രിമിനലുകളാണ് ഈ അക്രമി സംഘത്തിലുള്ളതെന്നും ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EP Jayarajan On Sabarimala Issue - Kerala News
Next Story