Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ജയരാജനെ...

മന്ത്രി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണം -ചെന്നിത്തല

text_fields
bookmark_border
chennithala-220919.jpg
cancel

തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയിൽ നടത്തിയ റാസ്കല്‍ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം സ്പീക്കര്‍ക് ക് കത്ത് നല്‍കി. ഇ.പി ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കണമെന്നും പ്രതിപക്ഷത്തിന്‍റെ സാന്നിധ്യത്തില്‍ സഭാ‌ രേഖകള്‍ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ ​സിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി ഷാഫി പറമ്പില്‍ എം.എല്‍.എ സംസാരിച്ചതിന് പിന്നാലെയാണ് സംഭവം. വിഷയത്തിൽ ​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ഗ്വാ​ദ​വും വെ​ല്ലു​വെ​ളി​യും നടന്നിരുന്നു. ഈ സന്ദർഭത്തിലാണ് ഇ.പി ജയരാജൻ മോശം പരാമർശം നടത്തിയത്.

ആ​രെ​ങ്കി​ലും പ​റ​യു​ന്ന വി​ടു​വാ​യ​ത്തം കേ​ട്ട് മ​റു​പ​ടി പ​റ​യാ​ന​ല്ല സ​ര്‍ക്കാ​ർ ഇ​രി​ക്കു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പറഞ്ഞതോടെയാണ് സ​ഭ​ ബ​ഹ​ള​ത്തിൽ മുങ്ങിയത്. പ്ര​തി​പ​ക്ഷ​ത്തി​ന്​ നേ​​രേ ‘ഇ​രി​ക്കെ​ടോ’ എ​ന്നാ​യി മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ‘ക​ള്ള റാ​സ്​​ക​ൽ’, ‘പോ​ക്രി​ത്ത​രം’ തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ജ​യ​രാ​ജ​ൻ ന​ട​ത്തി​യ​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചിരുന്നു.

ജയരാജന്‍റെ പരാമർശങ്ങൾ മു​ഖ്യ​മ​ന്ത്രി​യു​ടെ മൈ​ക്കി​ലൂ​ടെ​യാ​ണ് സഭക്കുള്ളിൽ ഉണ്ടായിരുന്നവർ ​േക​ട്ട​ത്. സഭക്കുള്ളിൽ മ​ര്യാ​ദ​യി​ല്ലാ​ത്ത ക​മ​ന്‍റു​ക​ൾ ശ​രി​യ​ല്ലെ​ന്ന് സ്​​പീ​ക്ക​ർ പി. ശ്രീരാമകൃഷ്ണൻ വി​ശ​ദീ​ക​രിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalakerala newsep jayarajanmalayalam news
News Summary - EP Jayarajan Rascal Statement: Ramesh Chennithla Letter to Speaker -Kerala News
Next Story