പേരാമ്പ്ര പള്ളിക്ക് കല്ലേറ്: പൊലീസിനെതിരെ മന്ത്രി ഇ.പി
text_fieldsകോഴിക്കോട്: േപരാമ്പ്രയിൽ മുസ്ലിം പള്ളിക്ക് കല്ലെറിഞ്ഞ പ്രശ്നത്തിൽ പൊലീസിനെതിരെ വ്യവസായ മന്ത്രി ഇ. പി. ജയരാജൻ. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുൽദാസിെൻറ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്തതിന് പിന്നിൽ ചില ആർ.എസ്.എസുകാരുടെ പ്രേരണയുണ്ടാെയന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവിക്കാത്ത കാര്യം എഴുത ിച്ചേർത്ത് എഫ്.െഎ.ആർ തയാറാക്കുകയായിരുന്നു. ഒരു ആലോചനയുടെ ഭാഗമായി വന്നതാണിത്. ഇക്കാര്യം പരിശോധിക്കും. ആർ. എസ്.എസിെൻറ ക്യാമ്പുമായി ബന്ധമുള്ള ചില െപാലീസ് ഒാഫിസർമാർ അവിടെയുണ്ട്. സംഭവം ബോധപൂർവം വഴിതിരിച്ചുവിടാ ൻ നടത്തുന്ന ശ്രമം ഗൗരവത്തിൽ കാണും. പള്ളിക്ക് കല്ലെറിഞ്ഞത് പിടിയിലായ ആളല്ലെന്ന് കേസെടുത്ത പൊലീസ് ഒാഫിസർക്ക് അറിയാമെന്നും ജയരാജൻ പറഞ്ഞു.
ബി.ജെ.പി എം.പിമാർ പാർലമെൻറിൽ തറനിലവാരം കാണിക്കുകയാെണന്ന് പിന്നീട് വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്കും ജനങ്ങൾക്കും എതിരെ വ്യാപകമായുണ്ടായ ആക്രമണത്തെക്കുറിച്ച് എം.പിമാർ വല്ലതും മിണ്ടിയോ? അഴിഞ്ഞാടിയവർക്കെതിരെ പൊലീസ് നടപടിയെടുത്തതിനെതിരെയാണ് ബി.ജെ.പി എം.പിമാർ പാർലമെൻറിൽ സംസാരിക്കുന്നത്. ആളെ കൊല്ലുന്ന ആർ.എസ്.എസിനെയും ബി.ജെ.പിയെയും നിരോധിക്കുകയാണ് വേണ്ടത്.
കേരളത്തിൽ നേതാക്കളുടെ മാത്രമല്ല, ഒരാളുടെയും വീട് ആക്രമിക്കരുെതന്നും ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. എല്ലാ പാർട്ടികളും നിയമത്തിന് മുന്നിൽ തുല്യരാണ്. പള്ളികളടക്കമുള്ള ആരാധനാലയങ്ങൾ ആക്രമിക്കുന്നത് തെറ്റാണ്. ഹർത്താൽ നിയന്ത്രിക്കാൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനം നിയമനിർമാണം നടത്തണെമന്ന ഹൈകോടതി ആവശ്യം തള്ളിക്കളയുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പേരാമ്പ്ര പള്ളിക്ക് കല്ലേറ്: സി.പി.എമ്മിന് രക്ഷപ്പെടാനുള്ള തത്രപ്പാട് -ടി. സിദ്ദീഖ്
കോഴിക്കോട്: പേരാമ്പ്രയിൽ പരസ്പരമുള്ള കല്ലേറിലാണ് പള്ളിയുടെ തൂണിന് ഏറു കൊണ്ടതെന്ന സി.പി.എം ജില്ല സെക്രട്ടറി പി. മോഹനെൻറ പ്രസ്താവന തെറ്റ് ലഘൂകരിച്ച് രക്ഷപ്പെടാനുള്ള തത്രപ്പാടിെൻറ ഭാഗമാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. പേരാമ്പ്ര ജുമാമസ്ജിദിനകത്ത് സി.പി.എം പ്രവർത്തകർ എറിഞ്ഞ നിരവധി കല്ലുകളുണ്ടായിരുന്നു.
പള്ളിക്ക് കല്ലെറിഞ്ഞ സി.പി.എം നടപടിയും മിഠായിതെരുവിൽ അക്രമം നടത്തിയ സംഘ്പരിവാർ നീക്കവും ഗൗരവമുള്ളതാണ്. കല്ലെറിഞ്ഞത് ആർ.എസ്.എസ് ആണെന്നും കേസ് സർക്കാർ പരിശോധിക്കുമെന്നുമുള്ള മന്ത്രി ഇ.പി. ജയരാജെൻറ പ്രസ്താവന സത്യസന്ധമായ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതും ക്രിമിനലുകളെ രക്ഷപ്പെടുത്തുന്നതുമായ പ്രഖ്യാപനമാണ്.
ഉത്തരേന്ത്യയിലെ സംഘ്പരിവാറിെൻറ ജോലിയാണ് പേരാമ്പ്രയിൽ സി.പി.എം നിർവഹിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുമ്പോൾ പള്ളി ആക്രമിച്ചതിെൻറ പേരിൽ നിരപരാധിയായ കമ്യൂണിസ്റ്റുകാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പറയാൻ സി.പി.എമ്മിന് നാണമില്ലേ എന്നും ടി. സിദ്ദീഖ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
