Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യവസായ സംരംഭങ്ങൾക്ക്​...

വ്യവസായ സംരംഭങ്ങൾക്ക്​ 30 ദിവസത്തിനകം അനുമതി –മന്ത്രി

text_fields
bookmark_border
വ്യവസായ സംരംഭങ്ങൾക്ക്​  30 ദിവസത്തിനകം അനുമതി –മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: അ​പേ​ക്ഷ ന​ൽ​കി 30 ദി​വ​സ​ത്തി​ന​കം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക് 14 ഏ​ജ​ൻ​സി​ക​ളു​ടെ അ ​നു​മ​തി ​ ല​ഭ്യ​മാ​ക്കു​മെ​ന്ന്​ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. 30 ദി​വ​സ​ത്തി​ന​കം അ​നു​മ​തി ല​ഭി​ച്ചി​ല്ലെ​ങ് കി​ൽ ക​ൽ​പി​ത അ​നു​മ​തി ല​ഭി​ച്ച​താ​യി ക​ണ​ക്കാ​ക്കും. ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തു​ന് ന വ​കു​പ്പാ​യി​രി​ക്കും ക​ൽ​പി​ത ലൈ​സ​ൻ​സി​ന്​ ഉ​ത്ത​ര​വാ​ദി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്​ പൊ​തു​അ​പേ​ക്ഷ രീ​തി​യും നി​ല​വി​ൽ വ​രും. കെ.​എ​സ്.​െ​എ.​ഡി.​സി​ക്ക്​ കീ​ഴി​ൽ ആ​രം​ഭി​ച്ച കേ​ര​ള സിം​ഗി​ൾ വി​ൻ​ഡോ ഇ​ൻ​റ​ർ​ഫേ​സ്​​ ​ഫോ​ർ ഫാ​സ്​​റ്റ്​ ആ​ൻ​ഡ്​​ ട്രാ​ൻ​സ്​​പ​ര​ൻ​റ്​ ക്ലി​യ​റ​ൻ​സ്​ (കെ-​സ്വി​ഫ്​​റ്റ്) സം​വി​ധാ​നം വ​ഴി​യാ​ണ്​ ഏ​ക​ജാ​ല​ക അ​പേ​ക്ഷ രീ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2018ലെ ​കേ​ര​ള നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന, സൗ​ക​ര്യ​മൊ​രു​ക്ക​ൽ നി​യ​മ​ത്തി​ലൂ​ടെ ഏ​ഴ്​ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്​​ത​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

ഇ​തി​ന​നു​സൃ​ത​മാ​യി 10​ ച​ട്ട​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ചു. വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ്​ സം​രം​ഭ​ക​ർ​ക്കാ​യി ഒാ​ൺ​ലൈ​ൻ ഏ​ക​ജാ​ല​ക ക്ലി​യ​റ​ൻ​സ്​ സം​വി​ധാ​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ന​ൽ​കാ​ൻ സൗ​ക​ര്യ​വും ഇ​തി​ലു​ണ്ടെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു.

ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച​ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്​ ‘അ​സെ​ൻ​ഡ്​ 2019’ ഫെ​ബ്രു​വ​രി 11ന്​ ​കൊ​ച്ചി ഗ്രാ​ൻ​ഡ്​​ ഹ​യാ​ത്ത്​ ഹോ​ട്ട​ലി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു​ മു​ഖ്യാ​തി​ഥി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsep jayarajanmalayalam newsEntrepreneurship
News Summary - EP Jayarajan on New Entrepreneurship-Kerala News
Next Story