ഇൻഡിഗോ എയർലൈൻസിൽനിന്ന് കത്ത് കിട്ടിയിട്ടില്ലെന്ന് ഇ.പി. ജയരാജൻ, ഇപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നത്
text_fieldsഇൻഡിഗോ എയർലൈൻസിൽ നിന്ന് കത്ത് കിട്ടിയിട്ടില്ലെന്ന് എൽ.ഡി.എഫ്. ഇ.പി. ജയരാജൻ, ഇപ്പോഴും ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. അതിൽ തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധം തുടർന്നാൽ സ്ഥിതി വഷളാകുമെന്നും പ്രതിപക്ഷ നേതാവിനും പുറത്തിറങ്ങാൻ കഴിയില്ല. എന്തിനാണ് കരിങ്കൊടിയുമായി നടക്കുന്നത്. ഇത്തരം സമരത്തിന് ഇറങ്ങി നാടിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കരുത്. കരിങ്കൊടിക്കാരെ പ്രോത്സാഹിപ്പിച്ചാൽ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടിവരും.
മാധ്യമസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താൻ പാടില്ല. കൃത്രിമമായി വാർത്തയുണ്ടാക്കി അതിനെ ന്യായീകരിക്കുന്നു. ഏഷ്യാനെറ്റ് മാനേജ്മെൻറ് ഇക്കാര്യം ഗൗരവമായി ആലോചിക്കണം. പ്രതിപക്ഷ നിലപാട് പരിഹാസ്യമാണ്. പ്രതിപക്ഷ നേതാവിന് ഐശ്വര്യക്കേടുണ്ടെന്നും അതാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് പ്രശംസിച്ച് സംസാരിച്ച പരാമർശത്തിന് ജയരാജൻ മറുപടി നൽകി. മുഖ്യമന്ത്രിയുടെ കുടുംബം കേരളത്തിന്റെ ഐശ്വര്യമെന്ന് പറഞ്ഞ ഇ.പി. താൻ മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവും ആരോപണ നിഴലിലാണെന്ന് വ്യക്തമാക്കുകയാണ് ചെയ്തതെന്നായിരുന്നു വി.ഡി. സതീശന്റെ പരാമർശം.

