Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഴൽനാടൻ ശല്യക്കാരനായ...

കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരി; എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ഇ.പി. ജയരാജൻ

text_fields
bookmark_border
ep jayarajan
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളിയതിന് പിന്നാലെ മാത്യു കുഴൽനാടനെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരിയെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.

മാസപ്പടി കേസിൽ തെളിവിന്‍റെ കണിക പോലും കുഴൽനാടന് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞില്ല. വി.ഡി. സതീശനെക്കാൾ വലിയവനാകാൻ കുഴൽനാടൻ ശ്രമിച്ചു. കവല പ്രസംഗം കോടതിയിൽ തെളിവാകില്ലല്ലോ എന്നും ജയരാജൻ ചോദിച്ചു.

നുണപ്രചരണത്തിനേറ്റ തിരിച്ചടിയാണ് മാസപ്പടി കേസിലെ ഹരജി തള്ളിയ കോടതി നടപടി. കുഴൽനാടൻ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും ഇ.പി. ജയരാജൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും മകൾ വീണാ വിജയനും സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ സമര്‍പ്പിച്ച ഹരജി പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കണ്ടെത്തി ഇന്നലെ തള്ളിയിരുന്നു. രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നും തെളിവിന് പകരം ആരോപണങ്ങൾ മാത്രമാണ് അവതരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഹരജി തള്ളിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്രം അന്വേഷണം ആവശ്യപ്പെടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

മിച്ചഭൂമി ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്ത സർക്കാറിന് അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ തുടർനടപടി സ്വീകരിക്കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി കുറിച്ചത്. ഇത് എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്. ബാക്കി നടപടി സ്വീകരിക്കേണ്ടത് അതത് വകുപ്പുകളാണ്. ഇതിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന് പറയാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്രം അന്വേഷണം ആവശ്യപ്പെടുന്നതിനാൽ ഹരജി രാഷ്ട്രീയപ്രേരിതമെന്ന വിജിലൻസ് വാദം ബലപ്പെടുത്തുന്നു കോടതി ഉത്തരവ്. ആദായനികുതി വകുപ്പി‍െൻറ ഇന്‍ററിം സെറ്റിൽമെന്‍റ് റിപ്പോർട്ടിൽ സി.എം.ആർ.എൽ പണം നൽകിയെന്ന് കണ്ടെത്തിയതിൽ വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അതിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്രം അന്വേഷിക്കുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് വിജിലൻസ് വിലയിരുത്തിയിരുന്നു. വിജിലൻസ് പ്രോസിക്യൂഷൻ ഈ വാദം കോടതിയിൽ ഉയർത്തി. ഇതേ ആവശ്യവുമായി വിവിധ കോടതികളിൽ വന്ന ഹരജികൾ തള്ളിയത് സംബന്ധിച്ച റിപ്പോർട്ടും രേഖാമൂലം അറിയിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഹരജിയെന്നും വിജിലൻസ് വാദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP jayarajanVeena VijayanMathew Kuzhalnadan
News Summary - EP jayarajan criticize to Mathew Kuzhalnadan in Veena Vijayan's Case
Next Story