അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാമാന്യ സംഭവമാക്കി, അയാൾ പാർട്ടിക്കാരനല്ല -ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാമാന്യ സംഭവമാക്കിയെന്നും അയാൾ പാർട്ടിക്കാരനല്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ പറഞ്ഞു. ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ രക്ഷയില്ലാതെ ചെയ്തതാണെന്നും അറസ്റ്റ് നടന്നില്ലെങ്കിൽ വലിയ പ്രതിഷേധവുമായി ജനം മുന്നോട്ടുവന്നേനെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരള പൊലീസ് പവർ ഫുൾ ആണ്. ഇപ്പോൾ മാറിയോ എന്നറിയില്ല. അർജുൻ ആയങ്കി സമൂഹമാധ്യമത്തിൽ വരുന്നതിനു പിന്നിൽ പ്ലാൻ വർക്കുണ്ട്. ലൈക്ക് ചെയ്യുന്നതിനൊക്കെ നെറ്റ്വർക്കുമുണ്ട്. അർജുൻ ആയങ്കിയെ സമൂഹമാധ്യമത്തിൽ അനുകൂലിക്കുന്നവർ പാർട്ടിക്കാരാകാൻ ഇടയില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അതിനിടെ, ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. കണ്ണൂർ സൈബർ പൊലീസ് ഇൻസ്പെക്ടർ എ. അനൂപാണ് തിങ്കളാഴ്ച ജില്ല കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച കോടതി അർജുൻ ആയങ്കിയെ ചൊവ്വാഴ്ച ഹാജരാക്കാൻ ഉത്തരവിട്ടു.
മൂന്നു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ചൊവ്വാഴ്ച തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടേക്കും. നിലവില്‍ അര്‍ജുന്‍ ആയങ്കി തലശ്ശേരി സബ്ജയിലില്‍ റിമാൻഡിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഭീഷണിമുഴക്കിയ കേസാണ് ആയങ്കിക്കെതിരെ ചുമത്തിയത്. സമൂഹമാധ്യമങ്ങള്‍ വഴി മുഴക്കിയ ഭീഷണിക്ക് ആയങ്കി ഉപയോഗിച്ച ഫോണ്‍ കണ്ടെത്തേണ്ടതുണ്ട്. ഞായറാഴ്ച ഇയാളുടെ ഒരു ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രധാന ഫോൺ ആയങ്കി ഉപയോഗിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ കാര്യങ്ങള്‍ക്കായാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വളപട്ടണം ഇൻസ്പെക്ടർ ജിതിൻ അടുത്ത ദിവസംതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ ആഴ്ചതന്നെ ജില്ല കലക്ടര്‍ കാപ്പ ചുമത്താനുള്ള നടപടി സ്വീകരിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച ആയങ്കിയുടെ അഴീക്കോടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി ലാപ്ടോപ് ഉൾപ്പെടെ പിടിച്ചെടുത്തു. ഇയാളുടെ മാതാവിന്റെ മൊഴിയും രേഖപ്പെടുത്തി.
ബുധനാഴ്ച തന്നെ അര്‍ജുന്‍ ആയങ്കി തളിപ്പറമ്പിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ ഒരു ലോഡ്ജില്‍ ഒളിച്ചു താമസിക്കുകയായിരുന്നുവെന്നാണ് സൂചന. ലോഡ്ജ് കണ്ടെത്താന്‍ പൊലീസ് പരിശോധന തുടങ്ങി. അര്‍ജുന്‍ ആയങ്കിയെ ഇവിടെയെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചത് പ്രണവ്, കുട്ടന്‍ എന്നിവരാണെന്നും വ്യക്തമായിട്ടുണ്ട്. അവരെ കണ്ടെത്താനും അന്വേഷണസംഘം നീക്കം തുടങ്ങി. ആയങ്കിക്ക് കണ്ണൂരിൽ എത്താൻ പയ്യന്നൂര്‍ കേത്തായിമുക്ക് പങ്ങടെത്തെ ബി.കെ. രാഹുലാണ് കാറുമായെത്തിയത്. പയ്യന്നൂര്‍ എസ്.ഐ കെ. ഷറഫുദ്ദീന്‍ രാഹുലിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
അര്‍ജുന്‍ ആയങ്കിക്കെതിരെ കോതമംഗലം, ഊന്നുകല്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണി ഉയര്‍ത്തിയതിന് എറണാകുളത്തും കേസുണ്ട്. ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കൂടാതെ സാമ്പത്തിക സഹായം നല്‍കിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

