Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.പി. ജയരാജൻ അവധിയിൽ; ...

ഇ.പി. ജയരാജൻ അവധിയിൽ; കാരണം ആരോഗ്യപ്രശ്നങ്ങൾ മാത്രമോ​​?

text_fields
bookmark_border
ഇ.പി. ജയരാജൻ അവധിയിൽ;  കാരണം ആരോഗ്യപ്രശ്നങ്ങൾ മാത്രമോ​​?
cancel

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അവധി നീട്ടിയേക്കുമെന്ന പ്രചാരണം ശക്തമാകുന്നു. അനിശ്ചിത കാല അവധിയിൽ പ്രവേശിക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. നിലവിൽ ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജൻ അവധിയിൽ കഴിയുന്നത്.

എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിലും പിബിയിലേക്ക് പ്രവേശനം കിട്ടാത്തതിലും ഇ.പിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. രാജ്ഭവന് മുന്നിൽ ഗവർണർക്കെതിരെ എൽ.ഡി.എഫ് നടത്തിയ സമരത്തിലും ഇ.പി. പങ്കെടുത്തിരുന്നില്ല. ഇത്, വലിയ ചർച്ചയായിരുന്നു. തുടർന്ന്, ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ഇ.പി. ജയരാജ​ന്റെ വിശദീകരണം. ഉപരോധ സമരത്തില്‍ ഇ പി ജയരാജന്റെ അന്നാന്നിധ്യം വാര്‍ത്തയായതോടെയാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ഇക്കാര്യം പറഞ്ഞത്. കണ്ണൂരിലെ സി.പി.എമ്മിനകത്തെ വിഭാഗീയതയാണിതിനു പിന്നിലെന്ന് പ്രചാരണമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ep jayarajanCPM
News Summary - EP Jayarajan abstains from public events
Next Story