Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം സമരത്തിൽ...

വിഴിഞ്ഞം സമരത്തിൽ പുറത്തുനിന്നുള്ളവരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്തുണച്ച്​ ഇ.പി. ജയരാജൻ

text_fields
bookmark_border
വിഴിഞ്ഞം സമരത്തിൽ പുറത്തുനിന്നുള്ളവരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്തുണച്ച്​ ഇ.പി. ജയരാജൻ
cancel

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ പുറത്ത് നിന്നുള്ളവരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പിന്തുണച്ച്​ എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ. 'സമരത്തിൽ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് പിശക്' എന്നായിരുന്നു ജയരാജ​ന്‍റെ പ്രതികരണം.

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന്​ പരിഹാരം കാണുന്നതിനുള്ള ചർച്ചകളിൽ ഫലപ്രാപ്തിയുണ്ട്​. സമരക്കാർ ഉന്നയിച്ച അഞ്ച് കാര്യങ്ങളിൽ പരിഹാരമായി​. ഉമ്മൻ ചാണ്ടിയാണ് തുറമുഖം ആരംഭിച്ചത്. ഇത്ര വർഷമായ പദ്ധതി നിർത്തിവെക്കാനാകുമോ? തമിഴ്നാട് കൊണ്ടുപോകേണ്ടിയിരുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേത്. അതാണ്​ യാഥാർഥ്യമായത്​. മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ജയരാജന്‍ പറ‌ഞ്ഞു.

ഗവർണറുമായി സർക്കാർ ഏറ്റുമുട്ടലിനില്ല. ഗവർണർ അദ്ദേഹം ഇരിക്കുന്ന പദവിയെക്കുറിച്ച് ആലോചിക്കുന്നില്ല. അത്​ അത്യുന്നത പദവിയാണ്. ആ സ്ഥാനത്തുള്ളയാൾ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെക്കുറിച്ച്​ പറഞ്ഞത് ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങളാണ്. ഇതൊക്കെ ഗവര്‍ണര്‍ പദവിക്ക് കളങ്കമാണ്. ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിരിക്കുന്നു. അദ്ദേഹം നിലപാട് തിരുത്തണം.

ബില്ലുകളിൽ ഒപ്പിടില്ലെന്ന്​ ഒരിക്കലും ഗവർണർ പറയരുത്. നിയമം പാസാക്കിയാലേ പിശക് ചൂണ്ടിക്കാട്ടാനാകൂ. അദ്ദേഹം വലിയ അബദ്ധത്തിൽചെന്ന്​ പെട്ടിരിക്കുന്നു. ഇതൊക്കെ ആരെയോ പ്രീണിപ്പിക്കാനാണെന്ന്​ തോന്നുന്നു. സർവകലാശാലകളിൽ ആരെയും കുത്തിക്കയറ്റാന്‍ പാടില്ല. ഗവർണറുടേത് പക്വത ഇല്ലാത്ത അഭിപ്രായ പ്രകടനങ്ങളാണ്​. ഇത്തരം പ്രതികരണങ്ങൾ നടത്തിയാൽ ജനങ്ങൾ അദ്ദേഹത്തെ അവമതിപ്പോടെ വീക്ഷിക്കും. കടുത്ത നിലപാട് ഗവർണർ തുടർന്നാൽ എന്ത് ചെയ്യുമെന്ന് ഗവർണറോട് തന്നെ ചോദിക്കൂവെന്നും ജയരാജൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP jayarajanPinarayi Vijayan
News Summary - EP jayarajan about Pinarayi Vijayans statement about Vizhinjam strike
Next Story