Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ കാലത്തെ ആരോഗ്യ സംരക്ഷണത്തിന്​ മമ്മൂട്ടി മികച്ച മാതൃക - ഇ.പി. ജയരാജൻ
cancel
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ കാലത്തെ...

കോവിഡ്​ കാലത്തെ ആരോഗ്യ സംരക്ഷണത്തിന്​ മമ്മൂട്ടി മികച്ച മാതൃക - ഇ.പി. ജയരാജൻ

text_fields
bookmark_border

കണ്ണൂർ: കോവിഡ് കാലത്തെ വിശ്രമജീവിതം ആരോഗ്യ സംരക്ഷണത്തിന് ഉപയോഗപ്പെടുത്തിയ നടൻ മമ്മൂട്ടി മികച്ച മാതൃകയാണെന്ന്​ മന്ത്രി ഇ.പി ജയരാജൻ. ഫേസ്​ബുക്​ പേജിലൂടെ താരം ഇന്നലെ പുറത്ത് വിട്ട ചി​ത്രം അതിന്​ തെളിവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സൂക്ഷ്​മതക്കൊപ്പം ആരോഗ്യവാനായിരിക്കുക എന്നതാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം. ഈ പ്രായത്തിലും നല്ല ശാരീരിക ആരോഗ്യം കാത്ത് സൂക്ഷിക്കാനാവുക എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. തൻെറ കഠിനപ്രയത്‌നത്തിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന മമ്മൂട്ടി മുഴുവന്‍ ആളുകള്‍ക്കും വലിയമാതൃകയാണ്. കോവിഡ് കാലം മാറി മികവുറ്റ കഥാപാത്രങ്ങളുമായി സജീവമാകാന്‍ മമ്മൂട്ടിക്ക് കഴിയ​ട്ടെ എന്നും ആശംസകളും അഭിനന്ദനങ്ങളും നേരുന്നുവെന്നും മന്ത്രി ഫേസ്​ബുകിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottyep jayarajanviral photo
Next Story