Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവികസന പദ്ധതികൾക്ക്​...

വികസന പദ്ധതികൾക്ക്​ കൺസൾട്ടൻസികൾ ആവശ്യം -ഇ.പി. ജയരാജൻ

text_fields
bookmark_border
വികസന പദ്ധതികൾക്ക്​ കൺസൾട്ടൻസികൾ ആവശ്യം -ഇ.പി. ജയരാജൻ
cancel

തിരുവനന്തപുരം: വികസന പദ്ധതികൾക്ക്​ കൺസൾട്ടൻസികൾ ആവശ്യമാണെന്ന്​ മന്ത്രി ഇ.പി. ജയരാജൻ. കോവിഡ്​ പ്രതിരോധിക്കുന്നതിന്​ പകരം സംസ്ഥാനത്തി​​െൻറ വികസനം തകര്‍ക്കാനാണ് യു.ഡി.എഫ്​ ശ്രമമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.


വികസന പദ്ധതികൾ നടപ്പാക്കു​േമ്പാൾ സ്വദേശത്തും വിദേശത്തുമുള്ള കൺസൾട്ടൻസികളെ ഉപയോഗിക്കേണ്ടി വരും. യു.ഡി.എഫ്​ ഭരണകാലത്ത്​ നിരവധി കൺസൾട്ടൻസികളുടെ സേവനം തേടി. അന്നില്ലാത്ത ആക്ഷേപങ്ങളാണ്​ ഇപ്പോൾ​. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്​ കൺസൾട്ടൻസികളെ നിശ്ചയിച്ചത്​. എന്നാൽ, ചിലരുടെ പ്രവർത്തനം വലിയ ആക്ഷേപമുണ്ടാക്കിയതിനാൽ അവരെ ഒഴിവാക്കുന്നത്​ പരിഗണനയിലാണ്​. രണ്ട്​ കൺസൾട്ടൻസികളെ മാറ്റിയെന്നും അ​േദ്ദഹം പറഞ്ഞു.

പവർ വാട്ടർഹൗസ്​ കൂപ്പറിനെ കരിമ്പട്ടികയിൽ​െപടുത്താൻ​ ചീഫ്​ സെക്രട്ടറി ശിപാർശ ചെയ്​തതായി അറിയില്ല. ഉദ്യോഗസ്ഥർ എഴുതിത്തരുന്നതെല്ലാം സർക്കാർ നടപ്പാക്കണമെന്നില്ല.

മുഖ്യമന്ത്രിയെ യു.ഡി.എഫും ചില മാധ്യമങ്ങളും ഒറ്റതിരിഞ്ഞ്​ അക്രമിക്കുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന കാരണത്താൽ ആലപ്പുഴയിലെ ഒരു വ്യവസായി​ സ്വർണക്കടത്ത്​ കേസിലെ പ്രതികളെ ഒളിപ്പി​െച്ചന്ന്​ മാധ്യമങ്ങൾ കഥയുണ്ടാക്കി. സ്വർണക്കടത്തിൽ ഫലപ്രദമായ അന്വേഷണമാണ്​ നടക്കുന്നത്​.

ചാരക്കേസുണ്ടാക്കി കെ. കരുണാകരൻ സർക്കാറിനെ അട്ടിമറിച്ച ചരി​ത്രമാണ്​ ​കോൺഗ്രസിനുള്ളത്​. കോവിഡ്​ വ്യാപനത്തിന്​​ തുടക്കംമുതൽ യു.ഡി.എഫ്​ ശ്രമിച്ചു. അതിനായി ജാഥകളും സമരങ്ങളും നടത്തിയെന്നും മ​ന്ത്രി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsep jayarajan
News Summary - ep jayarajan about consultancy controversy-kerala news
Next Story