Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപേക്ഷ കിട്ടിയാൽ...

അപേക്ഷ കിട്ടിയാൽ ഇനിയും ബ്രൂവറികൾ അനുവദിക്കുമെന്ന്​ ജയരാജൻ

text_fields
bookmark_border
അപേക്ഷ കിട്ടിയാൽ ഇനിയും ബ്രൂവറികൾ അനുവദിക്കുമെന്ന്​ ജയരാജൻ
cancel

കണ്ണൂർ: അപേക്ഷ കിട്ടിയാൽ ഇനിയും ബ്രൂവറികൾ അനുവദിക്കുമെന്ന്​ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ബ്രൂവറികൾ അനുവദിക്കുന്നതിൽ അപാകതയില്ലെന്നും സർക്കാരി​​​​​െൻറ മദ്യ നയത്തി​​​​​െൻറ ഭാഗമാണതെന്നും ജയരാജൻ വ്യക്​തമാക്കി​. ചായക്കടക്ക്​ അനുമദി ലഭിച്ചാൽ പഞ്ചായത്ത്​ പരിഗണിക്കാറില്ലേ എന്നും ജയരാജൻ മാധ്യമങ്ങളോട്​ ചോദിച്ചു.

സർക്കാറി​​​െൻറ മുന്നിൽ ഇത്തരം അപേക്ഷകൾ വന്നാൽ ​ അത്​ പരിശോധിച്ച്​ കൊടുക്കണോ കൊടുക്കണ്ടേ എന്ന കാര്യങ്ങളിൽ തീരുമാനം എടുക്കും. 2003 എന്നത്​ 98ന്​ ശേഷമല്ലേ. അപ്പോൾ വിഷയത്തിൽ ആദ്യം ചോദ്യം ചോദിക്കേണ്ടത്​ എ.കെ. ആൻറണിയോടും അന്നത്തെ എക്​സൈസ്​ മന്ത്രി കെ.വി. തോമസിനോ​ടുമാണെന്നും ജയരാജൻ പറഞ്ഞു.

എന്നാൽ ഇൗ സംഭവത്തിൽ പ്രകാശ്​ കാരാട്ടിനോട്​ പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകരോട്​ അദ്ദേഹം അതേകുറിച്ച്​ അറിയില്ലെന്നാണ്​ പ്രതികരിച്ചത്​. അത്​ സർക്കാർ വിഷയമാണെന്നും അവരോട്​ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലക്കാട്​ എലപ്പുള്ളിയിൽ സ്വകാര്യ ബ്രൂവറി അനുവദിച്ച സംഭവത്തിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ മണ്ഡലത്തിൽ മാർച്ച്​ നടത്തി. സ്ഥലം എം.എൽ.എ വി.എസ്​. അച്ചുതാനന്ദൻ വിഷയത്തിൽ നിലപാട്​ വ്യക്​തമാക്കണമെന്നും​ കോൺഗ്രസ്​ ആവശ്യപ്പെട്ടു. പ്രക്ഷോഭം തുടരുമെന്നും കോൺഗ്രസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsep jayarajanmalayalam newsBreweryKanjikode Brewery Plant Scam
News Summary - ep jayarajan about brewery-kerala news
Next Story